കെഎസ്ആർടിസിയിൽ കാക്കി യൂണിഫോം തിരിച്ച് വരുന്നു

കെ എസ് ആർ ടി സിയിൽ കാക്കി യൂണിഫോം തിരിച്ചു വരുന്നു. കണ്ടക്ടർ ഡ്രൈവർ തസ്തിയിലുള്ളവർക്ക് ഇനിമുതൽ കാക്കി യൂണിഫോം എന്ന വിജ്ഞാപനം പുറത്തിറക്കി. ഉത്തരവ് വനിതാ, പുരുഷ ജീവനക്കാർക്ക് ബാധകമാണ്.

Also read:മധ്യപ്രദേശിൽ പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാന്റും ഒരു പോക്കറ്റുള്ള ഹാഫ് കൈ ഷർട്ടുമാണ് യൂണിഫോം. വനിത ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും സ്ലീവ്‌ലെസ് ഓവർ കോട്ടുമാണ് യൂണിഫോം. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ എന്നിവർക്ക് കാക്കി പാന്റും ഹാഫ് കൈ ഷർട്ടും നെയിം ബോർഡും ഷോൾഡറിൽ ക്യാറ്റഗറിയും രേഖപ്പെടുത്തണം. ഇത്തരത്തിലാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News