ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി യാത്ര ഉറപ്പാക്കും; ബുക്ക് ചെയ്ത സമയം പ്രശ്നമാകാതെ മടക്ക യാത്രക്കാർക്ക് ബസ് ഉറപ്പാക്കുമെന്നും മന്ത്രി ഗണേഷ് കുമാർ

ksrtc-sabarimala

ശബരിമല ദർശനത്തിന് എത്തുന്നവർക്ക് കെഎസ്ആർടിസി യാത്ര ഉറപ്പാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ബുക്ക് ചെയ്ത സമയം പ്രശ്നമാകാതെ മടക്കയാത്ര ബുക്ക് ചെയ്തവർക്ക് ദർശനം കഴിഞ്ഞിറങ്ങുമ്പോൾ ബസ് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ മാനദണ്ഡം നോക്കിയാണ് കെഎസ്ആർടിസി ഹോട്ടലുകൾ തെരഞ്ഞെടുത്തത്. പാർക്കിങ്ങ് സൗകര്യം, വൃത്തി, ശുചിമുറി ഇതൊക്കെ നോക്കിയാണ് കണ്ടെത്തിയത്. ജീവനക്കാർക്ക് സൗജന്യമായി ഭക്ഷണം കൊടുക്കാൻ താനാണ് പറഞ്ഞത്. അതേസമയം, ഏറ്റവും വില കൂടിയ ഭക്ഷണം  ജീവനക്കാർ വാങ്ങരുത്. തീരുമാനത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു.

Read Also: സ്വകാര്യ ബസുകളുടെ 140 കിലോമീറ്ററിലധികമുള്ള സർവീസ്: സർക്കാർ അടിയന്തരമായി അപ്പീൽ നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ

വഖഫിനെ കുറിച്ചൊന്നും ആവശ്യമില്ലാതെ സംസാരിക്കരുതെന്നും മതേതരത്വം നശിക്കാൻ പാടില്ലെന്നും സുരേഷ്ഗോപി വിവാദത്തിൽ മന്ത്രി പ്രതികരിച്ചു. വർഗീയത പറയുന്നത് ചിലർ ഫാഷനാക്കി. അത് ചെയ്യരുത്. അദ്ദേഹത്തെ കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും തൻ്റെ സുഹൃത്താണെന്നും ഇത്തരം കാര്യങ്ങളിൽ ഓരോരുത്തർക്കും ഓരോ ശൈലിയാണെന്നും സുരേഷ് ഗോപി മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മന്ത്രി കെബി ഗണേഷ് കുമാർ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration