KSRTC യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി നിർത്തുന്ന ഹോട്ടലുകളുടെ പട്ടിക പുറത്ത്; ഏതൊക്കെയെന്ന് നോക്കാം

ksrtc

തിരുവനനതപുരം: കെഎസ്ആർടിസി യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി ബസ് നിർത്തുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ടു. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ പ്രവർത്തിക്കുന്ന ക്യാന്റീനുകൾക്ക് പുറമെയാണ് 24 ഹോട്ടലുകളുടെ പട്ടിക കെഎസ്ആർടിസി പുറത്തുവിട്ടത്.
ഭക്ഷണത്തിൻ്റെ ഗുണനിലവാരം, വില, ശൗചാലയ സൗകര്യങ്ങൾ, പാർക്കിംഗ് സൗകര്യങ്ങൾ,
പാതയോരം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് ഈ പട്ടിക പ്രസിദ്ധികരിച്ചിട്ടുള്ളതെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഹോട്ടലുകളുടെ വിവരം ചുവടെ..

1. ലേ അറേബ്യ- കുറ്റിവട്ടം, കരുനാഗപ്പള്ളി
2. പന്തോറ- വവ്വാക്കാവ്- കരുനാഗപ്പള്ളി
3. ആദിത്യ ഹോട്ടൽ- നങ്ങ്യാർകുളങ്ങര- കായംകുളം
4. അവീസ് പുട്ട് ഹൌസ്- പുന്നപ്ര ആലപ്പുഴ
5. റോയൽ 66- കരുവാറ്റ ഹരിപ്പാട്
6. ഇസ്താംബുൾ- തിരുവമ്പാടി ആലപ്പുഴ
7. ആർ ആർ- മതിലകം എറണാകുളം
8. റോയൽ സിറ്റി- മാനൂർ എടപ്പാൾ
9. ഖൈമ റെസ്റ്റോറന്‍റ്- തലപ്പാറ തിരൂരങ്ങാടി
10. ഏകം- നാട്ടുകാൽ പാലക്കാട്
11. ലേസാഫയർ- സുൽത്താൻബത്തേരി
12. ക്ലാസിക്കോ- താന്നിപ്പുഴ അങ്കമാലി
13. കേരള ഫുഡ് കോർട്ട്- കാലടി, അങ്കമാലി
14. പുലരി- കൂത്താട്ടുകുളം
15. ശ്രീ ആനന്ദ ഭവൻ- കോട്ടയം
16. അമ്മ വീട്- വയയ്ക്കൽ, കൊട്ടാരക്കര
17. ശരവണഭവൻ പേരാമ്പ്ര, ചാലക്കുടി
18. ആനന്ദ് ഭവൻ- പാലപ്പുഴ മൂവാറ്റുപുഴ
19. ഹോട്ടൽ പൂർണപ്രകാശ്- കൊട്ടാരക്കര
20. മലബാർ വൈറ്റ് ഹൌസ്- ഇരട്ടക്കുളം, തൃശൂർ-പാലക്കാട് റൂട്ട്
21. കെടിഡിസി ആഹാർ- ഓച്ചിറ, കായംകുളം
22. എ ടി ഹോട്ടൽ- കൊടുങ്ങല്ലൂർ
23. ലഞ്ചിയൻ ഹോട്ടൽ, അടിവാരം, കോഴിക്കോട്
24. ഹോട്ടൽ നടുവത്ത്, മേപ്പാടി, മാനന്തവാടി

ksrtc_hotel_list

ഭക്ഷണം കഴിക്കാനായി നിർത്തുന്ന ഹോട്ടലുകളുടെ പേരും സമയവും ഡ്രൈവറുടെ സീറ്റിന് പിന്നിലായി യാത്രക്കാർ കാണുന്നരീതിയിൽ പ്രദർശിപ്പിക്കണമെന്ന നിർദേശം ഡിപ്പോകൾക്ക് നൽകും.

Also Read-‘ആന വണ്ടിയിലെ ടൂർ’; അടിച്ചുപൊളിച്ച് 200 യാത്രകൾ തികച്ച് വെഞ്ഞാറമൂട് ഡിപ്പോ

പ്രഭാതഭക്ഷണത്തിനായി രാവിലെ ഏഴര മുതൽ 12 മണി വരെയും, ഉച്ചഭക്ഷണത്തിനായി 12.30 മുതൽ രണ്ടുമണിവരെയും സായാഹ്നഭക്ഷണത്തിനായി വൈകിട്ട് നാല് മുതൽ ആറുവരെയും രാത്രി ഭക്ഷണത്തിനായി എട്ടു മണി മുതൽ 11 മണിവരെയുമുള്ളസമയത്തിനിടയിലാണ് ബസുകൾ നിർത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News