അവധിക്കാലത്ത് 32 അധിക സർവീസുകളുമായി കെഎസ്ആർടിസി

അവധിക്കാലത്ത്‌ ഇതരസംസ്ഥാനങ്ങളിലെ മലയാളികൾക്കായി കുടുതൽ സർവീസുകൾ ഒരുക്കി കെഎസ്‌ആർടിസി. 32 അധിക സർവീസുകളാണ് പുതിയതായി ആരംഭിച്ചത്. ചെന്നൈ, ബംഗളൂരു, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്കാണ്‌ സർവീസ്‌. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ എല്ലാ ദിവസവുമുണ്ടാകും. യാത്രാദുരിതം കൂടിയിട്ടും റെയിൽവേ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് കെഎസ്‌ആർടിസിയുടെ ഇടപെടൽ.

കോഴിക്കോട്ടുനിന്ന്‌ ബംഗളൂരുവിലേക്ക്‌ ബത്തേരി, മാനന്തവാടി, കുട്ട വഴി ഒമ്പത്‌ ഡീലക്‌സ്‌ ബസുണ്ടാകും. തൃശൂരിൽനിന്ന്‌ ബംഗളൂരുവിലേക്ക്‌ രണ്ട്‌ ഡീലക്‌സ്‌ ബസുണ്ട്‌. ഇവ കോയമ്പത്തൂർ, സേലം വഴിയാകും. എറണാകുളത്തുനിന്ന്‌ ബംഗളൂരുവിലേക്ക്‌ കോയമ്പത്തൂർ, സേലം വഴി എട്ട്‌ സർവീസുകളുണ്ടാകും.

കോട്ടയത്തുനിന്ന്‌ ബംഗളൂരുവിലേക്ക്‌ നാല്‌ സർവീസാണ്‌ അധികം. ഇവ കോയമ്പത്തൂർ, സേലം വഴിയാകും. കണ്ണൂരിൽനിന്ന്‌ ബംഗളൂരുവിലേക്ക്‌ മൈസൂരുവഴി രണ്ടെണ്ണമുണ്ടാകും. തിരുവനന്തപുരത്തുനിന്ന്‌ ബംഗളൂരുവിലേക്ക്‌ രണ്ട്‌ സർവീസ്‌ നാഗർകോവിൽ, മധുര, സേലം വഴിയുണ്ടാകും. തിരുവനന്തപുരത്തുനിന്നുള്ള രണ്ട്‌ ചെന്നൈ സർവീസും നാഗർകോവിൽ, മധുര വഴിയാണ്‌. എറണാകുളത്തുനിന്ന്‌ ചെന്നൈയിലേക്ക്‌ രണ്ടും പയ്യന്നൂരിൽനിന്ന്‌ ബംഗളൂരുവിലേക്ക്‌ ഒരു സർവീസും അധികമായി നടത്തും.

ഇതിനുപുറമേ സ്‌കാനിയ, വോൾവോ, സ്വിഫ്‌റ്റ്‌ ബസുകളുടെ സ്ഥിര സർവീസുകളുമുണ്ടാകും. കൂടുതൽ തിരക്കുണ്ടെങ്കിൽ അധിക സർവീസുകൾ ആരംഭിക്കാൻ യൂണിറ്റുകൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌. റിസർവേഷൻ സൗകര്യമുണ്ട്‌. ഫോൺ: 0471 2471 011, 2463 799.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News