കുട്ടിക്കൊരു വീട്; കെഎസ്ടിഎയുടെ സ്നേഹവീട്ടിൽ വിസ്മയക്കും വിഘ്നേഷിനും ഇനി സ്വപ്നങ്ങൾക്ക് ചിറക് നൽകാം

KSTA

കാസർകോഡ്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നിർമിച്ച് നൽകിയ വീടിൻ്റെ താക്കോൽ കുടുംബത്തിന് കൈമാറി. ജി വി എച്ച് എസ് എസ് കാറഡുക്കയിലെ വിദ്യാർത്ഥികളായ സഹോദരങ്ങൾക്കാണ് കെഎസ്ടിഎ സ്നേഹസമ്മാനമായി വീട് നിർമിച്ച് നൽകിയത്.

ജിവിഎച്ച്എസ്എസ് കാറഡുക്കയിലെ വിദ്യാർഥികളും സഹോദരങ്ങളുമായ വിസ്മയക്കും വിഘ്നേഷിനുമാണ് കെഎസ്ടിഎ മൂടാംകുളത്ത് സ്നേഹവീട് നിർമിച്ച് നൽകിയത്. കെഎസ്ടിഎ കുമ്പള ഉപജില്ലാകമ്മിറ്റി ‘കുട്ടിക്കൊരു വീട്’ എന്ന പദ്ധതിയുടെ ഭാഗമായി എട്ട് ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് വീട് നിർമ്മിച്ചത്.

Also Read: ഭർത്താവ് നിറത്തിൻ്റെ പേരിൽ നിരന്തരമായി അപമാനിച്ചു; മലപ്പുറത്ത് നവവധു ആത്‍മഹത്യ ചെയ്ത നിലയിൽ

മുൻ വിഭ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് കുടുംബത്തിന് കെഎസ്ടിഎയുടെ സ്നേഹസമ്മാനമായ വീടിന്റെ താക്കോൽ കൈമാറി. ഇനി വീടിന്റെ തണലിൽ വിസ്മയക്കും വിഘ്നേഷിനും സ്വപനത്തിന്റെ ചിറകുകൾക്ക് ജീവൻ പകരാം.

Also Read: എന്‍സിസി ഗ്രൂപ്പ് ഹെഡ്‌കോട്ടേഴ്‌സിന്റെ ഭാഗമായി വെറ്ററന്‍സ് ദിനം ആചരിച്ചു

സംസ്ഥാനത്ത് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നിർമിച്ച് നൽകുന്ന 142-ാമത് വീടും ജില്ലയിലെ ആറാമത്തെ വീടുമാണിത്. അധ്യാപക സമൂഹവും നാടും ഒത്തൊരുമിച്ച് എട്ട് ലക്ഷം രൂപ ചെലവഴിച്ച് ഒരു വർഷം കൊണ്ടാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News