അര്‍ഹരായവര്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കും, അതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

അര്‍ഹരായവര്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കുമെന്നും അതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ടിഎ കുട്ടിക്കൊരു വീട്’ പദ്ധതി സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:  സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരം; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; ജയിലിലേക്ക്

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

നമ്മുടെ നാട് ഭവന രഹിതരില്ലാത്ത നാടായി മാറി കൊണ്ടിരിക്കുന്നു. അതിനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. അര്‍ഹരായവര്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അഞ്ചു ലക്ഷം പേര്‍ക്ക് ലൈഫ് മിഷനിലൂടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി നല്‍കും. പട്ടയ പ്രശ്നം വലിയ രീതിയിലുണ്ടായിരുന്നു. മൂന്നു ലക്ഷത്തോളം പട്ടയം ഇതുവരെ നല്‍കാന്‍ കഴിഞ്ഞു. ഇനിയും ഒരുപാടു പട്ടയങ്ങള്‍ നല്‍കാനുണ്ട്. 4 ലക്ഷം വീടുകള്‍ ലൈഫ് മിഷനിലൂടെ നിര്‍മ്മിച്ചു നല്‍കി. ഈ പദ്ധതിയേയും തകര്‍ക്കാന്‍ ശ്രമം ഉണ്ടായി. അതിനായി പ്രതിപക്ഷം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു. പദ്ധതി ഉപേക്ഷിക്കാതെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞു. ഇപ്പോള്‍ ലൈഫ് മിഷന്‍ പദ്ധതി മുടക്കാന്‍ ശ്രമിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. 16 ആയിരം കോടി രൂപ ചെലവഴിച്ച പദ്ധതിയില്‍ 1370 കോടി മാത്രമാണ് കേന്ദ്ര വിഹിതം. പൂര്‍ത്തിയായ വീടുകള്‍ക്ക് മുന്നില്‍ കേന്ദ്രത്തിന്റെ ലോഗോ പതിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇത്തരം വീടുകളില്‍ ലോഗോയോ അടയാളമോ പതിക്കുന്നത് അതില്‍ താമസിക്കുന്നവരുടെ ആത്മാഭിമാനത്തെ ബാധിക്കുന്നതാണ്. കേന്ദ്രം ഈ തീരുമാനം പിന്‍വലിക്കണം. തീരുമാനം മാറ്റിയില്ലെങ്കിലും ഈ പദ്ധതിയുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും.സാമ്പത്തിക ഫെഡറല്‍ തത്വങ്ങളെ ലംഘിച്ചാണ് കേന്ദ്രം സംസ്ഥാനത്തിന്റെ വരുമാനം തടയുന്ന സമീപനം സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളം. കേരളത്തിലെ പൂര്‍ത്തിയാക്കിയ വീടുകളില്‍ 85 ശതമാനവും സംസ്ഥാന വിഹിതത്തില്‍ നിന്നാണ്.

ALSO READ: എന്താണ് മിഡ്‌ലൈഫ് ക്രൈസിസ്? എന്തായിരിക്കാം കാരണങ്ങൾ, അത് എങ്ങനെ കൈകാര്യം ചെയ്യാം? ഡോ. അരുൺ ഉമ്മൻ എഴുതുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here