കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ അധ്യാപകരും എസ്എസ്കെ പ്രവർത്തകരും മാർച്ചും ധർണയും സംഘടിപ്പിച്ചു

കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കെ എസ് ടി യുടെയും, റിസോഴ്സ് അധ്യാപക സംഘടനയായ കെ ആർ ടി എ യുടെയും നേതൃത്വത്തിൽ വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സമഗ്രശിക്ഷാ കേരളം പദ്ധതി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്ക് നുഴഞ്ഞു കയറിയും, തങ്ങൾക്ക് അനഭിമതരായ സംസ്ഥാനങ്ങളോട് സാമ്പത്തിക വിവേചനം നടത്തിയും രാഷ്ട്രീയ താൽപര്യം നടപ്പിലാക്കുകയാണ്. കേരളത്തിന് അർഹമായ ധനകാര്യ വിഹിതം അനുവദിക്കാതെയും, വിവിധ പദ്ധതികളിലായി അനുവദിച്ച പണം തടഞ്ഞുവെച്ചും, വായ്‌പാപരിധി വെട്ടിക്കുറച്ചും, പ്രകൃതി ദുരന്ത സഹായത്തിൽ പോലും വിവേചനം കാണിച്ചും രാഷ്ട്രീയ പക തീർക്കുന്ന ഇക്കൂട്ടർ കഴിഞ്ഞ വർഷം മാത്രം 57400 കോടി രൂപ കേരളത്തിന് നിഷേധിച്ചു.

കേരളത്തിനനുയോജ്യമല്ലാത്ത നിബന്ധനകളോടെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ അടിച്ചേൽപ്പിച്ചും, അതിൻ്റെ പേരിൽ പദ്ധതി വിഹിതം നിഷേധിച്ചും കേരള വികസനത്തിന് തുരങ്കം വയ്ക്കുന്ന രീതി പതിവാക്കിയിരിക്കുന്നു. ഭരണഘടയിലെ സമവർത്തി പട്ടികയിൽ ഉൾപ്പെട്ട വിദ്യാഭ്യാസത്തെ പൂർണ്ണമായും കേന്ദ്രീകരിക്കാനും, വർഗീയവൽക്കരിക്കാനുമുള്ള തന്ത്രങ്ങളും, പദ്ധതികളും മെനയുകയാണവർ.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നടത്തുന്ന സമഗ്ര ശിക്ഷാ കേരളം പ്രൊജക്ടിന് 2023-24, 2024-25 വർഷങ്ങ ളിലായി അനുവദിക്കപ്പെട്ട 794.12 കോടി രൂപ തടഞ്ഞു വെച്ചിരിക്കുകയാണ്. പ്രൊജക്റ്റിൽ പ്രവർത്തിക്കുന്ന താൽക്കാലിക ജീവനക്കാരുൾപ്പെടെ ആറായിരത്തിലധികം പേർക്ക് ഈ വർഷം 9 മാസത്തെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾ നൽകി വരുന്നത് സംസ്ഥാന സർക്കാരാണ്. 60% എസ് എസ് കെ വിഹിതം തരേണ്ട കേന്ദ്രം നയാ പൈസ നൽകുന്നില്ല.കേന്ദ്ര പദ്ധതിയായ പി എം ശ്രീയിൽ കേരളം ഒപ്പിടാത്തതിനാലാണ് അർഹമായഫണ്ട് നിഷേധിക്കുന്ന ഈ പ്രതികാരനടപടി.

സമഗ്രശിക്ഷാ പ്രോജക്റ്റിൽ ഉൾപ്പെടാത്ത എൻ ഇ പി യുടെ ഭാഗമായി പുതുതായി നടപ്പിലാക്കാൻ ആരംഭിച്ച മറ്റൊരു പദ്ധതിയായ പി എം ശ്രീ സ്‌കൂൾ പദ്ധതിയിൽ ഒപ്പുവയ്ക്കണമെന്ന കേന്ദ്രസർക്കാർ നിലപാട് ദുരുദ്ദേശപരമാണ്.

സമഗ്ര ശിക്ഷാ സംവിധാനം വഴി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് നമ്മുടെ കുട്ടികൾക്ക് ലഭിക്കേണ്ട വിവിധങ്ങളായ പിന്തുണ സംവിധാനങ്ങൾ നിഷേധിക്കുന്നത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ തെറാപ്പി ആവശ്യങ്ങൾ, സഹായക ഉപകരണ വിതരണം, മെഡിക്കൽ ക്യാമ്പുകൾ, ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുള്ള ഫണ്ട് നിഷേധിച്ചു കൊണ്ട് മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

പ്രീ പ്രൈമറി വിദ്യാഭ്യാസം, കുട്ടികൾക്ക് ലഭിക്കേണ്ട പാഠപുസ്‌തകം, ഉച്ചഭക്ഷണം, യൂണിഫോം, റിമോട്ട് ഏരിയയിലുൾപ്പെടെയുള്ള കുട്ടികൾക്ക് നൽകി വരുന്ന വിവിധ യാത്രാബത്തകൾ, കൊഴിഞ്ഞുപോക്ക് തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വിവിധ സാമൂഹ്യ പിന്തുണാ പരിപാടികൾ, അതിഥി തൊഴി ലാളികളുടെ കുട്ടികളുടെ പഠനം, പട്ടികവർഗ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിട്ടുള്ള ഹോസ്റ്റൽ പ്രവർത്തനങ്ങൾ, പഠന തുടർച്ചയുമായി ബന്ധപ്പെട്ട പ്രാപ്യത, തുല്യത, ഗുണത തുടങ്ങി കുട്ടികളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുന്ന കേന്ദ്രസർക്കാർ നീക്കം അങ്ങേയറ്റം അപലപനീയമാണ്.

ഇതോടൊപ്പം ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ മറവിൽ വിദ്യാഞ്ജലിപോർട്ടൽ, വിദ്യാസമീക്ഷാകേന്ദ്രം, സ്റ്റേറ്റ് സ്‌കൂൾ സ്റ്റാൻഡേഡൈസേഷൻ അതോറിറ്റി തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ വ്യാപകമാക്കി കേരളീയ വിദ്യാഭ്യാസരംഗം തകർക്കാനുള്ള കേന്ദ്ര നീക്കം നാം തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്.

പത്തനംതിട്ട ജില്ലയിൽ രണ്ട് വിദ്യാഭ്യാസ ജില്ലാകേന്ദ്രങ്ങളിലായാണ് മാർച്ചും ധർണ്ണയും നടന്നത്. പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ്ണ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു.കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് എ കെ പ്രകാശ് അധ്യക്ഷത വഹിച്ച ധർണ്ണയിൽ കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം കെ ഹരികുമാർ, കെ ആർ ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി ഷൈമ,കെ എസ് ടി എ ജില്ലാ ട്രഷറർ ബിജി കെ നായർ, കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. ബി ഷാജി എന്നിവർ സംസാരിച്ചു.

also read : ലോകത്ത് തന്നെ ന്യൂനപക്ഷം ഏറ്റവും സുരക്ഷിതര്‍ കേരളത്തിലാണ്: മന്ത്രി വി അബ്ദുറഹിമാൻ

തിരുവല്ല ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടന്ന ധർണ്ണ കർഷകസംഘം ഏരിയ സെക്രട്ടറി അഡ്വ. ജനു മാത്യു ഉദ്ഘാടനം ചെയ്തു.കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി ബിന്ദു അധ്യക്ഷത വഹിച്ച ധർണ്ണയിൽ കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. എസ് സുജമോൾ, കെ ആർ ടി എ ജില്ലാ കമ്മിറ്റി അംഗം സതി കെ.എ, കെ എസ് ടി എ സബ്ജില്ലാ സെക്രട്ടറി രജനി ഗോപാൽ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News