കെഎസ്ടിഎ: സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു; സംഘടനയ്ക്ക് ആദ്യ വനിത ജനറൽ സെക്രട്ടറി

സംസ്ഥാന അധ്യാപക സംഘടനയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കണ്ണുരിൽ നടന്ന 33-ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ALSO READ: കുതിച്ചുയർന്ന് എൽഐസി; വിപണിയിൽ മൂല്യം ഏഴ് ലക്ഷം കോടി പിന്നിട്ടു

കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷും ജനറൽ സെക്രട്ടറി കെ ബദറുന്നീസയുമാണ്. ആദ്യമായാണ് സംഘടനയിൽ ഒരു വനിത ജനറൽ സെക്രട്ടറിയാവുന്നത്. ട്രഷററായി ടി കെ എ ഷാഫിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വെെസ് പ്രസിഡന്റുമാരായി കെ എ ബീന, കെ വി ബെന്നി, എം എ അരുൺകുമാർ, കെ സി മഹേഷ്, എം എസ് പ്രശാന്ത് എന്നിവരെയും ജോ.സെക്രട്ടറിമാരായി കെ രാഘവൻ, എൽ മാഗി, പി ജെ ബിനേഷ്, എ നജീബ്, എം കെ നൗഷാദലി എന്നിവരെയും തെരഞ്ഞെടുത്തു. ഫെബ്രുവരി 7ന് ആരംഭിച്ച സമ്മേളനം ഇന്ന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News