സിഐടിയു ഓഫീസ് ആക്രമിച്ച സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

സിഐ ടിയു ഓഫീസ് ആക്രമിച്ച സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. സിഐ ടിയു വെള്ളയമ്പലം യൂണിറ്റ് ഓഫീസ് ആക്രമിച്ച സംഭവത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് തിരിച്ചറിയാവുന്ന 10 യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ കെഎസ്‌യു പ്രവർത്തകർ സിഐ ടിയു ചുമട്ടുതൊഴിലാളിയെ മർദിച്ച് പരുക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു. ഇതും ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ALSO READ: കൊച്ചി കപ്പൽ ശാലയിൽ ഔദ്യോഗിക രഹസ്യം ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News