കാര്യവട്ടം ക്യാമ്പസില്‍ കെഎസ്‌യു അതിക്രമം: എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു

കെഎസ്‌യു പ്രവര്‍ത്തകര്‍ കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. കെഎസ്യു ജില്ലാ സെക്രട്ടറി സാഞ്ചോസിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം.

ALSO READ: പൊതിച്ചോറിന്റെ മറവില്‍ കഞ്ചാവ് കടത്തിയെന്ന് വ്യാജപ്രചാരണം; പൊലീസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ പുറത്തുനിന്നുള്ളവര്‍ ക്യാമ്പസില്‍ അതിക്രമിച്ചു കയറിയെന്നാണ് എസ്എഫ്‌ഐ പരാതി നല്‍കിയിരിക്കുന്നത്.

ALSO READ:  യുപിയില്‍ പ്രാര്‍ത്ഥനായോഗത്തിനിടെ തിക്കും തിരക്കും; 80 പേര്‍ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയരുന്നു

സാഞ്ചോസ്, ജോബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അതിക്രമം. ഇവരെ ക്യാമ്പസില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News