കാര്യവട്ടം ക്യാമ്പസില്‍ കെ എസ് യു അതിക്രമം; എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു

കാര്യവട്ടം ക്യാമ്പസില്‍ കെ എസ് യു അതിക്രമം. കെ എസ് യു പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി സാഞ്ചോസിന്റെ നേതൃത്വത്തില്‍ ആയിരുന്നു അതിക്രമം. സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി.

ALSO READ:കണ്ണൂരില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് കോളേജ് വിഭ്യാര്‍ത്ഥിനികള്‍ക്കായി തെരച്ചില്‍ തുടരുന്നു

കെ എസ് യു വിന്റെ നേതൃത്വത്തില്‍ പുറത്തുനിന്നുള്ളവര്‍ ക്യാമ്പസില്‍ അതിക്രമിച്ചു കയറിയെന്നാണ് എസ്എഫ്‌ഐ പരാതി. സാഞ്ചോസ്, ജോബിന്‍
എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അതിക്രമം. ഇവരെ ക്യാമ്പസില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

ALSO READ:ഗള്‍ഫ് യാത്രകപ്പല്‍, കൊച്ചി തുറമുഖത്തു നിന്ന്: മന്ത്രി വി എന്‍ വാസവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News