സംസ്ഥാന വ്യാപകമായി കെഎസ്‌യു ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ ഔദ്യോഗിക വസതിയിലേക്ക് ഇന്നലെ കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത കെഎസ്‌യു പ്രവർത്തകർ നടത്തിയ അക്രമത്തെ തുടർന്ന് പൊലീസ് കേസെടുത്തു. തൃശ്ശൂർ കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ കൂടിയാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തുക. കേരളവര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് കേസില്‍ കെഎസ്‌യുവിന് കോടതിയിൽ തിരിച്ചടി നേരിട്ടിരുന്നു. തുടർന്ന്‌ യാതൊരു അടിസ്ഥാനവുമില്ലാതെ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട്‌ അക്രമം നടത്തുകയായിരുന്നു

ALSO READ:ജനങ്ങൾ നെഞ്ചേറ്റിയ ആഘോഷം; കേരളീയത്തിന് ഇന്ന് തിരശീല വീഴും

അതേസമയം കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. കണ്ടാലറിയുന്ന നൂറുപേർക്ക് എതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്ഐആറിലെ ആദ്യ 4 പേരെ റിമാൻഡ് ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്.

ALSO READ:മിസോറാമിലും ഛത്തീസ്ഘട്ടിലും ഇന്ന് വോട്ടെടുപ്പ്
മന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ പ്രവർത്തകർ പൊലീസ് വാഹനത്തിന്റെ താക്കോൽ ഉൾപ്പെടെ നശിപ്പിക്കുകയും വഴിയോരത്ത് സ്ഥാപിച്ച കേരളീയത്തിന്റെ ഫ്ലക്സ് ബോര്‍ഡുകളും  നശിപ്പിച്ചു.മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെയും, എം എല്‍ എ മാരുടെയും വാഹനങ്ങളും പ്രവര്‍ത്തകര്‍ തടഞ്ഞു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, പൊലീസുകാരന്റെ യൂണിഫോം വലിച്ചുകീറി തുടങ്ങിവയ്ക്കും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News