കൊലക്കേസ് പ്രതികളെ നേതൃ പദവിയിലേക്ക് ഉയര്‍ത്തി കെഎസ്‌യു. സംഘടനാ പുനക്രമീകരണത്തിന്റെ ഭാഗമായി ധീരജ് വധകേസിലേ പ്രതികളെ സംസ്ഥാന ജില്ലാ നേതത്വത്തിലേക്കാണ് കെ.എസ്.യു ഉയര്‍ത്തിയത്. ധീരജ് വധക്കേസിലെ നാലാം പ്രതി നിതിന്‍ ലൂക്കോസിന് ഇടുക്കി ജില്ലാ പ്രസിഡന്റ് പദവിയും, അഞ്ചാം പ്രതി ജിതിന്‍ തോമസിന് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയുമാണ് നല്‍കിയത്.
ധീരജ് വധക്കേസിലെ പ്രതികളെ അടക്കം സംസ്ഥാന ജില്ലാ നേതൃത്വങ്ങളിലേക്ക് ഉയര്‍ത്തിയാണ് കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് കെ.എസ്.യു സ്വീകരിക്കുന്നത്. അര്‍ഹരായ നിരവധി ആളുകളെ തഴഞ്ഞ് കൊലക്കേസ് പ്രതികളെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയ നടപടിയില്‍ സംഘടനയ്ക്കുള്ളിലും വിദ്യാര്‍ത്ഥി സമൂഹത്തിലും കടുത്ത അമര്‍ഷമാണ് രൂപപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരി 10നായിരുന്നു ധീരജിനെ ഇടുക്കി എന്‍ജിനിയറിങ് കോളേജിന്റെ മുന്നിലിട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തുന്നത്. സംഭവം നടന്ന് ആദ്യ മണിക്കൂറുകളില്‍ പോലും പ്രതികളെ ന്യായീകരിക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചത്. എന്നാല്‍ കൊലക്കേസ് പ്രതികളെ സംസ്ഥാന ജില്ലാ നേതൃത്വങ്ങളിലേക്ക് ഉയര്‍ത്തുകയാണിപ്പോള്‍ കെ.എസ്.യു.
ധീരജ് വധക്കേസിലെ നാലാം പ്രതിയാണ് നിതിന്‍ ലൂക്കോസ്. കേസിലെ അഞ്ചാം പ്രതിയാണ് ജിതിന്‍ തോമസ്. പ്രതികളെ ആദരിച്ചുകൊണ്ട് കേരളത്തിലെ ക്യാമ്പസുകളില്‍ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ആഹ്വാനം നല്‍കുകയാണ് കെഎസ്.യുവും കെപിസിസിയും ചെയ്യുന്നതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം അര്‍ഹരായ നിരവധി ആളുകളെ തഴഞ്ഞ് കൊലക്കേസ് പ്രതിയെ നേര്‍ത്വത്തിലേക്ക് ഉയര്‍ത്തിയത്തില്‍ സംഘടനക്കുള്ളില്‍ തന്നെ കടുത്ത അമര്‍ഷമുണ്ട്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ ആകെയും കടുത്ത വിമര്‍ശനങ്ങളാണ് നടപടിക്ക് എതിരെ ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here