‘ചത്തപോലെ കിടക്കാം’; കാലിക്കറ്റിലെ കോളേജ് യൂണിയന്‍ ഫലം വന്നശേഷം അപ്‌ഡേറ്റില്ലാതെ കെ. എസ്. യുവിന്റെയും പ്രസിഡന്റിന്റെയും പേജുകള്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വിവിധ കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം സ്വന്തമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞതോടെ കെ എസ് യുവിന്റെ നിഴല്‍ പോലും കാണാനില്ല എന്നതാണ് വാസ്തവം.

കെ എസ് യുവിന്റെയും പ്രസിഡന്റിന്റെയും ഫേസ്ബുക്ക് പേജുകളില്‍ ഒരു അപ്‌ഡേറ്റുമില്ല. ഇത്തരത്തില്‍ ഒരു തെരഞ്ഞെടുപ്പിന്റെ ഫലം വന്നതായിട്ടുള്ള അറിയിപ്പുകള്‍ പേലും ഫേസ്ബുക്ക് പേജുകളില്‍ കാണാനില്ല.

7 വര്‍ഷങ്ങള്‍ക്ക് ശേഷം പാലക്കാട് വിക്ടോറിയ കോളേജ് ചെയര്‍മാന്‍ സീറ്റിലേക്ക് എസ് എഫ് ഐ വിജയം കൈവരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നഷ്ട്ടപ്പെട്ട യൂണിയന്‍ വലിയ ഭൂരിപക്ഷത്തില്‍ എസ് എഫ് ഐ തിരിച്ചു പിടിക്കുകയും ചെയ്തു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനെ പരാജയപ്പെടുത്തിയാണ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അഗ്‌നി ആഷിക്ക് വിജയിച്ചത്. കോഴിക്കോട് ജില്ലയില്‍ 54 കോളേജുകളില്‍ 31
എണ്ണത്തിലും എസ്എഫ്‌ഐ വിജയിച്ചു.

Also Read: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: വിവിധ കോളേജുകളിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം‌

കേരള വര്‍മ കോളേജില്‍ എല്ലാസീറ്റിലും എസ് എഫ് ഐ വിജയിച്ചു. എഡിറ്റര്‍ ഒഴികെയുള്ള എല്ലാവരും പെണ്‍കുട്ടികളാണ്. കൊടുങ്ങല്ലൂര്‍ എംഇഎസ് അസ്മാബി കോളേജില്‍ 96 ല്‍ 80 സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. എംഎസ്എഫ്- കെ എസ് യു സഖ്യത്തെ പരാജയപ്പെടുത്തി പെരിന്തല്‍മണ്ണ എസ് എന്‍ ഡി പി കോളേജിലും എസ് എഫ് ഐ വിജയക്കൊടി പാറിച്ചു.

തോലനൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും, മഞ്ചേരി കോ- ഓപ്പറേറ്റീവ് കോളേജിലും, വടക്കന്‍ഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലും, പാലക്കാട് ചെമ്പൈ സംഗീത കോളേജിലും, ശ്രീകൃഷ്ണപുരം വി ടി ബി കോളേജിലും, നെന്മാറ നേതാജി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും, മലപ്പുറം ദേവകിയമ്മ ബി.എഡ് കോളേജിലും, തൃശ്ശൂര്‍ ശ്രീകൃഷ്ണ കോളേജിലും, കൊയിലാണ്ടി കെഎഎസ് കോളേജിലും, നാട്ടിക എസ്എന്‍ കോളേജിലും, ശ്രീ വ്യാസ കോളേജിലും മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചു.

എംഎസ്എഫ്- കെ എസ് യു സഖ്യത്തെ പരാജയപ്പെടുത്തി മഞ്ചേരി എന്‍ എസ് എസ് കോളേജും,യുഡിഎസ്എഫില്‍ നിന്നും നെന്മാറ എന്‍എസ്എസ് കോളേജും, വയനാട് ഓറിയന്റല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോളേജും, മരവട്ടം ഗ്രേസ് വാലി കോളേജും എസ് എഫ് ഐ തിരിച്ചുപിടിച്ചു.

11 വര്‍ഷത്തെ യുഡിഎസ്എഫ് കുത്തക തകര്‍ത്ത് ചരിത്രത്തില്‍ ആദ്യമായി മൂത്തേടം ഫാത്തിമ കോളേജില്‍ എസ്എഫ്‌ഐ വിജയിച്ചു.

തൃശ്ശൂര്‍ സെന്റ്.തോമസ് കോളേജ് കെ എസ് യുവില്‍ നിന്ന് എസ്എഫ്‌ഐ തിരിച്ചുപിടിച്ചു.

5 വര്‍ഷത്തിനു ശേഷം നിലമ്പൂര്‍ ഗവണ്മെന്റ് കോളേജ് യുഡിഎസ്എഫില്‍ നിന്നും എസ് എഫ് ഐ തിരിച്ചുപിടിച്ചു.

22 കൊല്ലം എബിവിപി കോട്ടയായിരുന്ന വിവേകാനന്ദ കോളേജ് യൂണിയന്‍ എസ് എഫ് ഐ വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News