ക്യാമ്പസിൽ കെ എസ് യുവും ഫ്രറ്റേണിറ്റിയും നിരന്തരം അക്രമം അഴിച്ചുവിടുകയാണെന്ന് മഹാരാജാസ് യൂണിയൻ ചെയര്‍പേഴ്‌സണ്‍ തമീം. അബ്ദുൾ നാസിറിനെതിരെ ഏകപക്ഷീയമായ ആക്രമണമാണ് നടന്നത്. ശരീരം മുഴുവനും വടിവാൾ കൊണ്ടും ബിയർ കുപ്പി കൊണ്ടും മുറിവേൽപ്പിച്ചിരിക്കുകയാണ്. ഒരു പ്രകോപനവും കൂടാതെയാണ് ഇവർ അക്രമം അഴിച്ചുവിടുന്നത്. ഫ്രറ്റേണിറ്റി നേതാവ് ബിലാൽ, കെ എസ് യു നേതാവ് അമൽ ടോമി എന്നിവരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും തമീം കൈരളി ന്യൂസിനോട് പറഞ്ഞു.
അതേസമയം ആക്രമണത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇന്ന് നടന്ന ഗവേണിംഗ് കൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്നാണ് കോളേജ് അടച്ചതെന്ന് പ്രിന്‍സിപ്പല്‍ വി.എസ് ജോയി അറിയിച്ചു. മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെയാണ് ഫ്രറ്റേണിറ്റി കെ എസ് യു പ്രവര്‍ത്തകര്‍ ക്യാംപസിനകത്തിട്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗം അശ്വതിയെയും കുപ്പിച്ചില്ലുകൊണ്ട് ആക്രമിച്ചു. സംഭവത്തില്‍ ഫ്രറ്റേണിറ്റി, കെ എസ് യു പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here