‘കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് കടന്നുപിടിച്ചു; കെഎസ്‌യു, ഐഎന്‍ടിയുസിക്കാര്‍ അക്രമം അഴിച്ചുവിട്ടത് ഒരു കാരണവുമില്ലാതെ’: എസ്എഫ്‌ഐ വനിതാ നേതാവ്

രതി വി.കെ

തൃശൂര്‍ മണ്ണുത്തി കട്ടിലപ്പൂവം സ്‌കൂളില്‍ കെഎസ്‌യു, ഐന്‍ടിയുസി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത് ഒരു കാരണവുമില്ലാതെയെന്ന് ആക്രമണത്തിനിരയായ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ശരണ്യ ബിന്ദു. സ്‌കൂളില്‍ നവാഗതരെ സ്വാഗതം ചെയ്യാന്‍ എത്തിയതായിരുന്നു തങ്ങള്‍. മിഠായി വിതരണം ചെയ്യുന്നതിനിടെ യാതൊരു പ്രകോപനവും കൂടാതെ കെഎസ്‌യു, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്‌കൂളിന് മുന്നില്‍വെച്ച ബോര്‍ഡും കൊടിക്കാലും അവര്‍ നശിപ്പിച്ചു. താനുള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളേയും മറ്റ് സഹപ്രവര്‍ത്തകരേയും അവര്‍ ആക്രമിച്ചുവെന്നും ശരണ്യ ബിന്ദു കൈരളി ഓണ്‍ലൈനിനോട് പറഞ്ഞു.

Also Read- എസ്എഫ്‌ഐ നേതാവിന്റെ അന്ത്യയാത്രയില്‍ ലാല്‍ സലാം വിളിച്ച് അമ്മ; വീഡിയോ

എസ്എഫ്‌ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നവാഗതരെ സ്വാഗതം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ അശ്വിന്‍, ആല്‍ബിന്‍, അലന്‍, ഏരിയാ സെക്രട്ടേറിയറ്റ് അംഗങ്ങായ സൂര്യ, അഭിരാമി എന്നിവര്‍ ഉള്‍പ്പെടെ പതിമൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. രാവിലെ എട്ടരയോടെ കുട്ടികള്‍ക്ക് മിഠായി നല്‍കി തുടങ്ങി. ഇതിനിടെ ഐഎന്‍ടിയുസി, കെഎസ്‌യു, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിടേയ്ക്ക് എത്തി. പ്രിന്‍സിപ്പല്‍ സംസാരിക്കുന്ന സമയം അന്‍പതോളം പേര്‍ എത്തി. ഇതിനിടെ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായ സേതു ‘ഇത്രപേര്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ പറ്റില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് മാറണ’മെന്നും പറഞ്ഞു. ഇതനുസരിച്ച് തങ്ങള്‍ അവിടെ നിന്ന് കുറച്ചകലേയ്ക്ക് മാറുകയും പരിപാടി തുടരുകയും ചെയ്തു. ഇതിനിടെ കൊടിക്കാല്‍ പിഴുതെറിയാന്‍ കെഎസ്‌യു, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്ന് ശരണ്യ ബിന്ദു പറയുന്നു.

കൊടിമരം പിഴുതെറിയാന്‍ പറ്റില്ലെന്നും അവിടെത്തന്നെ വെയ്ക്കുമെന്നും താന്‍ പറഞ്ഞതോടെ അവര്‍ തനിക്ക് നേരെ തിരിഞ്ഞുവെന്ന് ശരണ്യ ബിന്ദു പറയുന്നു. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ച് തന്റെ വായടയ്ക്കാന്‍ അവര്‍ ആക്രോശിച്ചു. ഇതിനിടെ ഒരാള്‍ വന്ന് തന്നെ കടന്നുപിടിച്ചു. മറ്റുള്ളവരും തനിക്ക് നേര്‍ക്ക് വന്നു. ഒരു കെഎസ്‌യു പ്രവര്‍ത്തകന്‍ ബോര്‍ഡ് വലിച്ചെറിഞ്ഞു. ഇതോടെ മറ്റുള്ളവര്‍ കൊടിക്കാല്‍ സ്ഥാപിച്ച ഭാഗത്തേക്ക് ഓടി. തങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ വന്ന് കൊടിക്കാലിന് ചുറ്റും നിന്നു. എന്നാല്‍ കെഎസ്‌യുക്കാരും ഐഎന്‍ടിയുസിക്കാരും ചേര്‍ന്ന് കൊടിക്കാല്‍ വലിച്ചു പൊട്ടിച്ചു. പ്രശ്‌നം ഗുരുതരമായതോടെ ആണ്‍കുട്ടികള്‍ വന്ന് തങ്ങളെ വളഞ്ഞു. സഹപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടിയുടെ കൈക്ക് സാരമായ പരുക്കേറ്റു. വീഡിയോ പകര്‍ത്തിയ നേതാവിന്റെ ഫോണ്‍ തട്ടിപ്പിടിച്ച് വാങ്ങി അവനെ ക്രൂരമായി മര്‍ദിച്ചു. എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റിന്റെ ചെകിട്ടത്ത് അടിച്ചുവെന്നും ശരണ്യ പറഞ്ഞു. ഐഎന്‍ടിയുസി പ്രവര്‍ത്തകരായ ഷിജോ വള്ളിയാട്ടില്‍, സനീഷ്, സുനന്‍ സീതാര്‍ക്കുഴി, അഖില്‍, കെസ്‌യു പ്രവര്‍ത്തകന്‍ ക്രിസ്റ്റി എന്നിവരാണ് തന്നെയും മറ്റ് നേതാക്കളേയും ആക്രമിച്ചതെന്ന് ശരണ്യ പറയുന്നു. ഷിജോയാണ് തന്നെ കടന്നുപിടിച്ചത്. സനീഷും സുനനും ചേര്‍ന്ന് സൂര്യയുടേയും അഭിരാമിയുടേയും കൈപിടിച്ച് തിരിച്ചു. നിലവില്‍ തൃശൂര്‍ കോര്‍പ്പറേറ്റീവ് ആശുപത്രിയില്‍ തങ്ങള്‍ ചികിത്സയിലാണെന്നും സംഭവത്തില്‍ പൊലീസില്‍ മൊഴി നല്‍കുമെന്നും ശരണ്യ ബിന്ദു കൂട്ടിച്ചേര്‍ത്തു.

Also Read- സിനിമ തുടങ്ങിയ ഉടനെ പുറത്തേക്കിറങ്ങി; ആകെ പത്ത് മിനിറ്റ് കണ്ടിട്ടാണ് സന്തോഷ് വര്‍ക്കി സിനിമ മോശമെന്ന് പറഞ്ഞത്; സംവിധായകന്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News