കെഎസ്യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി കഞ്ചാവുമായി പിടിയില്‍. തൊടുപുഴ കാരിക്കോട് പാലമൂട്ടില്‍ റിസ്‍വാൻ നാസര്‍ (21) എന്ന റിസ്വാൻ പാലമൂടനെയാണ് തൊടുപുഴ എക്സൈസ് അറസ്റ്റ് ചെയ്‍തത്.തൊടുപുഴ പെരുമ്പിള്ളിച്ചിറ ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് പട്രോളിങ് പാര്‍ട്ടിയെ കണ്ട് പരിഭ്രമിച്ച് ഓടാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കഞ്ചാവ് കാണിച്ച് കൊടുത്തത്. പ്രതിക്കെതിരെ NDPS കേസ് രജിസ്റ്റർ ചെയ്തു.എക്സൈസ് ഇൻസ്പെക്ടർ പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെഎസ്‌യു നേതാവിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, കോഴിക്കോട് നാദാപുരം തണ്ണീർ പന്തലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദിച്ചു. ഡ്രൈവർ ഹരികൃഷ്ണൻ, കണ്ടക്ടർ സിജിൻ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച്ച് വൈകുന്നേരമാണ് സംഭവമുണ്ടായത്. തണ്ണീർ പന്തലിന് അടുത്ത് സി സി മുക്കിലാണ് സംഭവം. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ഒരു സംഘം ഇവരെ മർദ്ധിച്ചത്. യാത്രക്കാരുടെ മുന്നിൽ വെച്ച് അസഭ്യവർഷവും ഭീഷണിയും മുഴക്കിയാണ് അക്രമം നടത്തിയത്. പരിക്കേറ്റവർ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. കണ്ണിന് പരിക്കേറ്റ കണ്ടക്ടറെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. മര്ദനത്തിനിരയായവർ നാദാപുരം പൊലീസിൽ പരാതി നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here