കഞ്ചാവ് കേസില്‍ പിടിയിലായ കെ.എസ്.യു പ്രവര്‍ത്തകനെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് കെ.എസ് അരുണ്‍കുമാറും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയും. കാഞ്ഞിരംകുളം ഗവ. കോളേജിലെ കെ.എസ്.യു സ്ഥാനാര്‍ഥിയായ സൂരജിനെയാണ് ക്യാമ്പസ് തെരഞ്ഞെടുപ്പ് ദിവസം പൂവാര്‍ പൊലീസ് പിടികൂടിയത്. ”ലവൻ ഉറപ്പായിട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ എത്തും…” – ഇങ്ങനെയാണ് സി.പി.ഐ.എം എറണാകുളം ജില്ല കമ്മിറ്റി അംഗമായ അരുണ്‍കുമാറിന്‍റെ പരിഹാസം.
ALSO READ | കഞ്ചാവുമായി കെ.എസ്.യു സ്ഥാനാർഥി പിടിയിൽ, അറസ്റ്റ് കോളേജ് ഇലക്ഷൻ ദിവസം
”യൂത്ത് കോൺഗ്രസ് കൃഷി ചെയ്യുന്നു, കെ.എസ്.യു കച്ചവടം ചെയ്യുന്നു അതും തെരഞ്ഞെടുപ്പ് ദിവസം. K – കഞ്ചാവ്, S -സ്റ്റുഡന്റസ്, U – യൂണിയൻ സ്ഥാനാർഥി കഞ്ചാവുമായി പിടിയിൽ. സ്റ്റേഷനിൽ നിന്നിറങ്ങിയാൽ സംരക്ഷിക്കുമെന്ന് വ്യാജ പ്രസിഡന്റ്.” – എന്ന് ആര്‍ഷോ ഫേസ്‌ബുക്കില്‍ കുറിച്ചു. അരുണ്‍കുമാറും ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് കെ.എസ്.യു പ്രവര്‍ത്തകനെതിരെ രംഗത്തെത്തിയത്.
കാഞ്ഞിരംകുളം കോളേജില്‍ ഇക്കണോമിക്‌സ് അസോസിയേഷന്‍ പ്രതിനിധിയായാണ് പ്രതി കെ.എസ്.യു പാനലില്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ കെ.എസ്.യു പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്താണ് ഇയാളെ കഞ്ചാവുമായി പൂവാര്‍ പരണിയം വഴിമുക്ക് ഭാഗത്തുനിന്ന് പൊലീസ് പിടികൂടിയത്. ഇലക്ഷൻ നടപടികൾ പുരോഗമിക്കവെയാണ് സംഭവം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here