കെ.എസ്.യു നേതാവിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പരാതി നല്‍കി കേരള സര്‍വകലാശാല. ഡിജിപിക്കും കമ്മീഷണര്‍ക്കുമാണ് കേരള സര്‍വകലാശാല പരാതി നല്‍കിയത്. അന്‍സില്‍ ജലീലിന് ഇത്തരത്തില്‍ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാല നല്‍കിയിട്ടില്ല.
പുറത്തുവന്ന സര്‍ട്ടിഫിക്കറ്റില്‍ ഉള്ളത് ആ സമയത്തെ വൈസ് ചാന്‍സലറുടെ ഒപ്പല്ല. അത്തരത്തില്‍ ഒരു സീരിയല്‍ നമ്പറും ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഇതില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് കേരള സര്‍വകലാശാലയുടെ ആവശ്യം
Also Read : വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിലല്ല മാധ്യമ സ്വാതന്ത്ര്യം: മന്ത്രി വീണാ ജോര്‍ജ്
കെ.എസ്.യു സംസ്ഥാന കണ്‍വിനര്‍ അന്‍സില്‍ ജലീല്‍ ആണ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അന്‍സില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നേടിയിരുന്നു. കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച വിവരം കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്.
അൻസിൽ ജലീൽ കേരള സർവകലാശാലയിൽ നിന്ന് 2016ൽ ബികോം ബിരുദം നേടിയതായാണ് സർട്ടിഫിക്കറ്റ്. സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാൻസിലറുടെ ഒപ്പും സർട്ടിഫിക്കറ്റിലുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റിലുള്ള വൈസ് ചാന്‍സിലറുടെ ഒപ്പ് ഡോ. എം കെ രാമചന്ദ്രന്‍ നായരുടേതാണ്. എന്നാല്‍, സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന തിയതി പ്രകാരം 2016ല്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായിരുന്നത് പി കെ രാധാകൃഷ്ണനാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here