കെ എസ് യു നേതാവിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്, അന്വേഷണമാവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് പരാതി

കെ.എസ്.യു നേതാവ് അന്‍സില്‍ ജലീല്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപെട്ട് രജിസ്ട്രാര്‍ക്ക് പരാതി. കേരള സര്‍വകലാശാല സെനറ്റ് അംഗം അജിന്ത് അജയ് ആണ് പരാതി നല്‍കിയത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിതി സംബന്ധിച്ച പരാതി പൊലീസിന് കൈമാറി അന്വേഷണം നടത്താനും സര്‍വകലാശാല അധികൃതര്‍ തയ്യാറാകണമെന്നും പരാതിയില്‍ പറയുന്നു

കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സിന്‍ ജലീല്‍ കേരള സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. കേരള സര്‍വകലാശാല സെനറ്റ് അംഗം അജിന്ത് അജയ് ആണ് പരാതി നല്‍കിയത്.
കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

Also Read: മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം; വിദ്യ സമർപ്പിച്ച ബയോഡേറ്റാ പൊലീസ് പിടിച്ചെടുത്തു

വ്യാജ സര്‍ട്ടിഫിക്കറ്റിലുള്ള വൈസ് ചാന്‍സിലറുടെ ഒപ്പ് ഡോ. എം കെ രാമചന്ദ്രന്‍ നായരുടേതാണ്. എന്നാല്‍, സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന തിയതി പ്രകാരം 2016ല്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായിരുന്നത് പി കെ രാധാകൃഷ്ണനാണ്. പ്രഥമദൃഷ്ട്യാ വ്യാജമെന്ന് ബോധ്യമാകുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്നും ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.

സര്‍വകലാശാല സമഗ്രമായ അന്വേക്ഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിതി സംബന്ധിച്ച പരാതി പൊലീസിന് കൈമാറി അന്വേഷണം നടത്താനും സര്‍വകലാശാല അധികൃതര്‍ തയ്യാറാകണമെന്നും അജിന്ത് പരാതിയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News