എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; കെ.എസ്.യു പ്രവർത്തകനെ റിമാന്റ് ചെയ്തു

ARREST

എസ്.എഫ്.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ.എസ്.യു പ്രവർത്തകനെ പോലീസ് റിമാന്റ് ചെയ്തു.
കെ.എസ്.യു പ്രവർത്തകനെ പോലീസ് റിമാന്റ് ചെയ്തു.കൊല്ലം നിലമേൽ എൻ.എസ്.എസ് കോളേജിലെ കെ.എസ്.യു പ്രവർത്തകനായ രാകേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന പ്രതി രോകേഷിനെ ചടയമംഗലത്ത് ബാറിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു.

ALSO READ; ലൈംഗികാതിക്രമക്കേസിൽ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ വി എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

നിലമേൽ എൻഎസ്എസ് കോളേ ഓണാഘോഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകനായ ആരോമലിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മലയാളം ബിരുദ രണ്ടാംവർഷ വിദ്യാർഥി മടവൂർ കൃഷ്ണവിലാസത്തിൽ ആരോമലി (19)ന് തലയ്ക്കും മൂക്കിനും പരിക്കേറ്റിരുന്നു.

ALSO READ; ‘പുച്ഛത്തോടെ തള്ളുന്നു’; ആർഎസ്എസ് ബന്ധമെന്ന പി വി അൻവറിന്റെ ആരോപണത്തിൽ  മറുപടിയുമായി  ഇ.എൻ മോഹൻദാസ്

കോളേജിലെ കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികൾ ഒന്നടങ്കം എസ്എഫ്ഐയിൽ അണിചേരാൻ വഴിയൊരുക്കിയതും കോളേജ് യൂണിയന് പിരിവ് നൽകരുതെന്ന് പ്രതി രാജേഷ് സാമൂഹിക മാധ്യമത്തിൽ ഇട്ട പോസ്റ്റിനെ എസ്എഫ്ഐ പ്രവർത്തകനായ ആരോമൽ ചോദ്യം ചെയ്തതിലെ വിരോധമാണ് പ്രതി രാകേഷിനെ കൊലപാതക ശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം ഓയൂരിലെ ബാറിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു.
പ്രതി മദ്യ ലഹരിയിലായിരുന്നൊ എന്ന സംശയത്തെ തുടർന്ന് വൈദ്യ പരിശോധന നടത്തി.ചടയമംഗലം എസ്എച്ച്ഒ സുനീഷ്, എസ്ഐമാരായ മോനിഷ്, ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News