കെപിസിസി ആസ്ഥാനത്ത് കെ പി സി സി ഭാരവാഹികളുടെ തമ്മില്‍തല്ല്. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് നേതാക്കള്‍ ഏറ്റുമുട്ടിയത്. ഭാരവാഹിത്വത്തിലെ പ്രായപരിധി സംബന്ധിച്ചായിരുന്നു സംഘര്‍ഷം.
വിവാഹം കഴിഞ്ഞവരും പ്രായ പരിധി കഴിഞ്ഞവരുമായ 10 പേരാണ് കെഎസ് യു സംസ്ഥാന കമ്മിറ്റിയിലുള്ളത്. ഇതില്‍ ചിലര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ബാക്കിയുള്ളവരെ എന്തുകൊണ്ട് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കുന്നില്ല എന്ന ചോദ്യമാണ് എ ഗ്രൂപ്പിന്റെ സംസ്ഥാന ഭാരവാഹികള്‍ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഉന്നയിച്ചത്.
എന്നാല്‍ അങ്ങനെ തീരുമാനെമെടുക്കാന്‍ കഴിയില്ലെന്നും, ഇക്കാര്യത്തില്‍ കെ പി സി സിനേതൃത്വമാണ് തീരുമാനമെടുക്കേണ്ടത് എന്നും സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ മറുപടി നല്‍കി. പിന്നാലെ എ ഗ്രൂപ്പുകാരനായ ആലപ്പുഴയില്‍ നിന്നുള്ള നേതാവ് രണ്ട് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞതോടെ, തൃശൂരില്‍ നിന്നുള്ള കെ സി വേണുഗോപാല്‍ പക്ഷക്കാരനായ ഭാരവാഹി പ്രകോപിതനായി ഉന്തും തള്ളും ആരംഭിച്ചു.
Also Read: രമേശ് ചെന്നിത്തല നുണ ആവര്‍ത്തിക്കുന്നു, കേരളീയ സമൂഹത്തെ പരിഹസിക്കുകയാണെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
എ, ഐ ഗ്രൂപ്പുകള്‍ ഒരു ഭാഗത്തും കെസി വേണുഗോപാല്‍, വിഡി സതീശന്‍ പക്ഷങ്ങള്‍ മറുഭാഗത്തും ചേരിതിരിഞ്ഞാണ് സംഘര്‍ഷം തുടങ്ങിയത്. യോഗത്തില്‍ ആരംഭിച്ച അടിപിടി കെപിസിസി ആസ്ഥാനത്തിന് പുറത്തേയ്ക്ക് നീണ്ടു. ഇതോടെ നാട്ടുകാരും ഓടിക്കൂടി. സംഭവം വഷളായതോടെ കെപിസിസി നേതാക്കള്‍ കെ എസ് യുക്കാരെ അനുനയിപ്പിച്ച് സ്ഥിതി ശാന്തമാക്കി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങള്‍ സംഘടനയ്ക്കകത്തുണ്ട്. തുടര്‍ന്നുണ്ടായ കയ്യാങ്കളി വലിയ നാണക്കേടാണ് കെ എസ് യു വിന് പുറമെ കെ പി സി സിക്കും വരുത്തിവച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here