പാലക്കാട് നഗരത്തില്‍ കെ.എസ്.യു നേതാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി

പാലക്കാട്ട് നഗരത്തില്‍ കെ.എസ്.യു നേതാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി. വിക്ടോറിയ കോളേജ് യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുടെയും ജില്ലാ പ്രസിഡന്റിന്റെയും നിര്‍ദ്ദേശപ്രകാരമാണ് തങ്ങളെ കെ.എസ്.യുക്കാര്‍ ആക്രമിച്ചതെന്ന് പരിക്കേറ്റ കെ.എസ്.യു നേതാവ് ആരോപിച്ചു.

ALSO READ:സംസ്ഥാനത്തെ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കും: മന്ത്രി വീണാ ജോര്‍ജ്

ഇന്നലെ രാത്രിയാണ് പാലക്കാട് വിക്ടോറിയ കോളേജ് യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയത്. വിക്ടോറിയ കോളേജിലെ നിലവിലെ യൂണിയന്‍ ഭാരവാഹികളും മുന്‍ ചെയര്‍മാന്‍ ഇബ്രാഹിം ബാദുഷയും പുറത്ത് നിന്ന് സംഘടിച്ചെത്തിയവരും തമ്മിലാണ് കോളേജ് വെച്ച് തമ്മില്‍തല്ലിയത്. പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരെ പിന്തുടര്‍ന്ന് പുറത്ത് നിന്നെത്തിയ നേതാക്കള്‍ ആശുപത്രിയില്‍ വെച്ചും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇരുവിഭാഗത്തെയും പിടിച്ച് മാറ്റിയത്. തന്നെ തന്റെ സഹപ്രവര്‍ത്തകര്‍ തന്നെയാണ് മര്‍ദിച്ചതെന്നും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റിന്റെയും നിര്‍ദ്ദേശപ്രകാരമായിരുന്നു ആക്രമണമെന്നും പരിക്കേറ്റ കെ.എസ്.യു നേതാവ് ഇബ്രാഹിം ബാദുഷ പറഞ്ഞു. തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് എ ഗ്രൂപ്പുകാരാണെന്നും പരിക്കേറ്റ ഇബ്രാഹിം ബാദുഷ ആരോപിച്ചു.

ALSO READ:വീടില്ലാത്തവര്‍ക്ക് സിപിഐഎം കൈത്താങ്ങ്; താണിക്കുടം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന 4 വീടുകളുടെ താക്കോല്‍ കൈമാറി

ജില്ലയില്‍ കെ സി വേണുഗോപാല്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തകനാണ് പരിക്കേറ്റ ഇബ്രാഹിം ബാദുഷ. ഗ്രൂപ്പ് വഴക്കിന്റെ തുടര്‍ച്ചയായാണ് കെ.എസ്.യു നേതാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ഇരുകൂട്ടരുടെയും പരാതിയില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News