നാദാപുരം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ ക്രൂരമായി മർദിച്ച് കെഎസ്‌യു-എംഎസ്എഫ് സംഘം; ദൃശ്യങ്ങൾ കൈരളി ന്യൂസിന്

നാദാപുരം ഗവൺമെന്റ് കോളജിൽ എസ്എഫ്ഐ പ്രവർത്തകരെ ക്രൂരമായി മർദിച്ച് കെഎസ്‌യു-എംഎസ്എഫ് സംഘം. നാദാപുരം ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികളെയാണ് കെഎസ്‌യു-എം എസ് എഫ് പ്രവർത്തകർ ആക്രമിച്ചത്. റംഷാദ്, നിഹാൽ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചിട്ടുണ്ട്.

ALSO READ: ‘ഡബിളാ ഡബിൾ’, ദില്ലിയിൽ എബിവിപി യൂണിയൻ പ്രസിഡന്റ് അഡ്മിഷൻ നേടിയത് രണ്ട് പ്ലസ്ടു സർട്ടിഫിക്കറ്റുകൾ നൽകി; ഗുരുതര ആരോപണവുമായി എസ്എഫ്ഐ

കെഎസ്‌യു പ്രവർത്തകർ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ആണെന്ന തരത്തിലുള്ള വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിലുടനീളം വിഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പറഞ്ഞു നടന്നിരുന്നു. ഈ പ്രചാരണങ്ങൾക്ക് കൂടി ഏറ്റ തിരിച്ചടിയാണ് ഈ സംഭവം. കെഎസ്‌യു-എംഎസ്എഫ് സഖ്യത്തിന്റെ അക്രമ രാഷ്ട്രീയം കൈരളി ന്യൂസിന് ലഭിച്ച ഈ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.


ALSO READ: ‘മന്ത്രി മുഹമ്മദ് റിയാസിന്റെ കുമ്പളങ്ങി നൈറ്റ്സ്’, ഇവിടുത്തെ രാത്രി മഴ വല്ലാത്തൊരു വൈബ് ആണ്; വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News