പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം; പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ട് കെഎസ് യു – എംഎസ്എഫ് സംഘടനകൾ

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധയിടങ്ങളിൽ കെഎസ് യു – എംഎസ്എഫ് സംഘടനകൾ മാർച്ച് നടത്തി. കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസിന് നേരെ ആക്രമണം ഉണ്ടായി. പ്രവർത്തകർ പോലീസിനു നേരെ കല്ലെറിഞ്ഞു. നാളെ സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെന്നാരോപിച്ചാണ് കെഎസ്‌യു സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ മാർച്ച് നടത്തിയത്.

Also Read: ‘തൃശൂര്‍- കുറ്റിപ്പുറം, ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ റോഡുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി’: മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരത്ത് നിയമസഭയിലേക്കും കൊല്ലത്ത് കളക്ടറേറ്റിലേക്കുമായിരുന്നു കെ എസ് യു പ്രവർത്തകർ മാർച്ചുമായെത്തിയത്. കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസിന് നേരെ ആക്രമണം ഉണ്ടായി. പ്രവർത്തകർ പോലീസിനു നേരെ കല്ലെറിഞ്ഞു. നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

Also Read: അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനു മുകളിൽ മരം വീണു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് ജില്ലാ കമ്മിറ്റി പൊതുവിദ്യാഭ്യാസ ഉപഡയറക്ടറെ ഉപരോധിച്ച എം എസ് എഫ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, നാളെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച വിദ്യാർത്ഥി സംഘടനകളുടെ യോഗം നടക്കാനിരിക്കെ കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News