കേരള യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കെ എസ് യു

കേരള യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കെ എസ് യു. ബാലറ്റ് പേപ്പർ തട്ടിയെടുക്കുകയും കീറി എറിയുകയും ചെയ്തു. കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ കെ എസ് യു അടിച്ചുതകർത്തു. അതേസമയം കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രവർത്തകരെ കെഎസ്‌യു മർദിച്ചു. തെരഞ്ഞെടുപ്പ് ജോലിക്ക് എത്തിയ എംപ്ലോയീസ് യൂണിയൻ പ്രവർത്തകരെയാണ് കെഎസ്‌യു മർദ്ദിച്ചത്. സ്ത്രീകളെയടക്കം കെഎസ്‌യു കയ്യേറ്റം ചെയ്തെന്ന് സർവകലാശാല എംപ്ലോയിസ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. കെഎസ്‌യു പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള സർവകലാശാല വ്യക്തമാക്കി.

ALSO READ: തീരാനോവ്: ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ മടങ്ങി

എസ്എഫ്ഐ പ്രവർത്തകർക്കും സർവലാശാല ജീവനക്കാർക്കും നേരെ അക്രമം നടത്തിയത് കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷി സേവിയറിന്റെ നേതൃത്വത്തിലുള്ള സംഘം. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചരിത്ര വിജയം നേടിയതിന് പിന്നാലെ സെനറ്റിലേക്കുള്ള വോട്ട് എണ്ണൽ ആരംഭിച്ചതോടെയാണ് കെഎസ്‌യു കാർ അക്രമം അഴിച്ചുവിട്ടത്. വോട്ടണ്ണൽ ഹാളിൽ വനിതാ ജീവനക്കാരെയും അധ്യാപകരെയും കെ എസ് യുക്കാർ ആക്രമിച്ചു. അക്രമത്തിനിടെ 15 ഓളം ബാലറ്റുകൾ കെഎയുക്കാർ തട്ടിയെടുത്ത് കീറിയെറിഞ്ഞു. ഇതോടെ സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി. അക്രമം നടത്തിയ കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹാളിനു മുന്നിൽ എസ്എഫ്ഐ കുത്തിയിരുന്നു. അക്രമം നടത്തിയവർക്കെതിരെ നടപടി വേണമെന്നും, സെനറ്റ് തെരഞ്ഞെടുപ്പ് ഉടൻ നടത്തണം എന്നുമാണ് എസ്എഫ് ഐ ആവശ്യം. അക്രമം നടത്തിയ കെഎസ്‌യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് എസ് എഫ് ഐ പ്രവർത്തകർ സമരം അവസാനിപ്പിച്ചത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News