വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; കെ എസ് യു നേതാവ് അന്‍സിലിനെ ചോദ്യം ചെയ്തു

കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ ചോദ്യം ചെയ്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ജൂലൈ ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്ന് എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സര്‍വകലാശാല രജിസ്ട്രാറാണ് അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്.

Also Read: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; കെഎസ്‌യു നേതാവ് സ്റ്റേഷനില്‍ ഹാജരായി

അന്‍സിലിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റില്‍ സര്‍വകലാശാലയുടെ സീലും എംബ്ലവും വിസിയുടെ ഒപ്പും വ്യാജമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ രണ്ട് ആഴ്ചത്തേക്ക് അന്‍സിലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പ്രചരിക്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് താന്‍ നിര്‍മിച്ചതല്ലെന്നാണ് അന്‍സില്‍ ജലീല്‍ നല്‍കിയ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News