കെ എസ് യു പരിശീലന ക്യാമ്പിലെ കൂട്ടത്തല്ല്; ക്യാമ്പ് നിർത്തിവെയ്ക്കാൻ നിർദേശം

കെ എസ് യു പരിശീലന ക്യാമ്പിലെ കൂട്ടത്തല്ലിനെ തുടർന്ന് ക്യാമ്പ് നിർത്തിവെയ്ക്കാൻ നിർദേശം. കെ.പി.സി.സി നേതൃത്വത്തിന്റേതാണ് നിർദേശം. തുടർപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. നെയ്യാറിൽ നടക്കുന്ന തെക്കൻ മേഖലാ ക്യാമ്പാണ് നിർത്തിവെയ്ക്കാൻ നിർദേശിച്ചത്. ഇന്നാണ് ക്യാമ്പിന്റെ അവസാന ദിവസം. ക്യാമ്പ് നിർത്തിവെച്ചാൽ പ്രമേയവും അവതരിപ്പിക്കില്ല.

Also read:കെഎസ്‌യു സംഘർഷം അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തി കെപിസിസി

അതേസമയം, കെഎസ്‌യു സംഘർഷം അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തി കെപിസിസി. കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു , എം എം നസീർ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എകെ ശശി എന്നിവരെയാണ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം അന്വേഷണ റിപ്പോർട്ട് കെപിസിസി പ്രസിഡൻ്റിന് കൈമാറണം എന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News