‘തെക്കൻ മേഖല ക്യാമ്പിന് ശേഷം വടക്കൻ മേഖല ക്യാമ്പ് നടത്താൻ പോകുന്ന പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടു’

കെഎസ്‌യു പരിശീലന ക്യാമ്പിൽ നടന്ന കൂട്ടത്തല്ലിനെ പരിഹസിച്ച് പി എം ആർഷോയുടെ ഫേസ്ബുക് പോസ്റ്റ്. തെക്കൻ മേഖല ക്യാമ്പിന് ശേഷം വടക്കൻ മേഖല ക്യാമ്പ് നടത്താൻ പോകുന്ന പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടു എന്ന തലക്കെട്ടിൽ ജഗതി ആശുപത്രിയിൽ നിന്ന് ഇറങ്ങി വരുന്ന ചിത്രമാണ് ആർഷോ പങ്കുവെച്ചിരിക്കുന്നത്.

ALSO READ: കെ എസ് യു പരിശീലന ക്യാമ്പിലെ കൂട്ടത്തല്ല്; ക്യാമ്പ് നിർത്തിവെയ്ക്കാൻ നിർദേശം

കഴിഞ്ഞ ദിവസമാണ് കെഎസ്‌യു പരിശീലന ക്യാമ്പിൽ കൂട്ടത്തല്ല് നടന്നത്. കെഎസ്‌യു തെക്കൻ മേഖലാ ക്യാമ്പിലാണ് തമ്മിലടി ഉണ്ടായത്. കെപിസിസി നേതൃത്വത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് വഴി വച്ചത്. തിരുവനന്തപുരത്തെ നെയ്യാർ ഡാമിൽ നടന്ന ക്യാമ്പിലാണ് സംഘർഷം ഉണ്ടായത്.

ALSO READ: കെ എസ് യു കേരള സംഘർഷ യൂണിയനോ?; പരിശീലന ക്യാമ്പിൽ കൂട്ടത്തല്ല്

സംഘർഷത്തിൽ കെഎസ്‌യു പാറശ്ശാല നിയോജക മണ്ഡലം പ്രസിഡൻറ് സുജിത്തിന് ഗുരുതരപരിക്കേറ്റു. നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡൻറ് അഭിജിത്തിനും പരിക്കേറ്റു. ഇരുവരും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രാത്രി മദ്യപിച്ചാണ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയതെന്ന് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News