മന്ത്രി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവം; കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ

മന്ത്രി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി കാണിച്ച കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ.മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ആണ് മന്ത്രിയുടെ വാഹനം തടഞ്ഞു കരിങ്കൊടി കാണിച്ച സംഭവത്തിലാണ് അറസ്റ്റ്.

also read: സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
അതേസമയം മലപ്പുറത്തെ ആകെ ഒഴിവുകൾ 21,550 ആണെന്നും 11,083 അൺ എയ്ഡഡ് സീറ്റുകൾ ഒഴിവുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. മലപ്പുറത്ത് ഇനി പ്രവേശനം നേടാനുള്ളത് 14,037 പേരാണ്. സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2954 സീറ്റുകൾ മാത്രമാണ് മലപ്പുറത്ത് ഒഴിവ് വരുക. ബാക്കിയുള്ള രണ്ട് അലോട്ട്മെന്റ് കൂടി കഴിയുമ്പോൾ ഇനിയും മാറ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ജൂൺ 24-ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. രണ്ട് അലോട്ട്മെന്റുകൾ കൂടി ബാക്കിയുണ്ട്. സംസ്ഥാനത്ത് 4,21,621 അപേക്ഷകളാണ് ആകെ ലഭിച്ചത്. മെരിറ്റിൽ 2,68,192 പേർക്ക് അഡ്മിഷൻ നൽകി. സ്പോർട്ട്സ് ക്വാട്ടയിൽ 4336, കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,850 എന്നിങ്ങനെയാണ് പ്രവേശനം നേടിയതെന്നുമാണ് മന്ത്രി പുറത്തുവിട്ട കണക്കുകൾ.

also read: കോയമ്പത്തൂരിലെ ജനവാസകേന്ദ്രത്തിൽ ദമ്പതികളെ ഓടിച്ച കാട്ടാനയുടെ സിസിടിവി ദൃശ്യങ്ങൾ വൈറലാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News