എറണാകുളത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു,യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം

KSU ATTACK

എറണാകുളം ഭാരത് മാതാ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു ,യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. നാല് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.

ALSO READ; കണ്ണടച്ച് തുറക്കും മുൻപേ എല്ലാം റെഡി! ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് ഡാറ്റ ട്രാൻസ്ഫർ ചെയ്യാം ഈസിയായി

മാരകായുധങ്ങളുമായി കോളേജിൽ എത്തിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിദ്യാർത്ഥികളെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.ഇലക്ഷൻ നോട്ടിഫിക്കേഷൻ വന്നതിന് പിന്നാലെയാണ് കെഎസ്‌യു ,കോൺഗ്രസ് പ്രവർത്തകർ സംഘർഷാന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു. അതിനിടെ തൃക്കാക്കര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എം നവാസ് കമ്പി വടിയുമായി കോളേജിൽ വിദ്യാർത്ഥികളെ ഭീഷണി പെടുത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

ENGLISH SUMMARY; KSU, YOUTH CONGRESS ATTACK AGAINST SFI STUDENTS

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News