‘സിഎഎ നിലവിൽ വന്നാൽ രാജ്യം മറ്റൊരു പലസ്തീനായി മാറും’: കെ ടി ജലീൽ എം എൽ എ

സിഎഎ നിലവിൽ വന്നാൽ രാജ്യം മറ്റൊരു പലസ്തീനായി മാറുമെന്ന് കെ ടി ജലീൽ എം എൽ എ കൈരളി ന്യൂസിനോട്. ബിജെപിക്ക് ഒരിക്കലും കിട്ടില്ലെന്ന് ഉറപ്പുള്ള വോട്ടുകളാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടേത്. പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന്റേത്. അതുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പിൽ അവരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കാതിരിക്കുക, ഭയപ്പെടുത്തി നിർത്തുക എന്നിവയാണ് ലക്ഷ്യം. ഇതാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൗരത്വ നിയമഭേദഗതി നടപ്പിലാക്കാനുള്ള നീക്കത്തിന് പിന്നിൽ.

ALSO READ: സിഎഎ വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ

ചെകുത്താനും കടലിനും ഇടയിൽ അകപ്പെട്ട ജനവിഭാഗമായി മുസ്ലിം ജനവിഭാഗങ്ങൾ മാറാൻ പോകയാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണത്തിന് മുസ്ലിംങ്ങളാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നത്. അവർ നിസഹായരാണ്. ആ മനുഷ്യരെയാണ് വിദേശ ചാപ്പ കുത്തി നാടുകടത്താനുള്ള നീക്കങ്ങൾ നടത്തുന്നത്. ഇതിനെതിരെ ശക്തമായ ശബ്ദം രാജ്യത്തുയർത്തുന്നത് ഇടതുപക്ഷം മാത്രമാണ്. പ്രധാന പ്രതിപക്ഷമായിട്ടുള്ള കോൺഗ്രസ് ഇതിൽ വ്യക്തമായൊരു നിലപാട് പറയുന്നില്ലെന്നും കെ ടി ജലീൽ പറഞ്ഞു.

ALSO READ: ദിവസവും തലയില്‍ എണ്ണതേച്ച് കുളിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ നിര്‍ബന്ധമായും ഇതുകൂടി അറിയുക

ഇന്ത്യയിൽ സിഎഎ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചത് കേരളത്തിലെ മുഖ്യമന്ത്രി മാത്രമാണ്. കോൺഗ്രസ് ഇതിൽ ആത്മാർത്ഥമായ നിലപാട് സ്വീകരിക്കുമോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടും ബാബറി മസ്ജിദ് വിഷയത്തിലും കോൺഗ്രസ് എടുത്ത അഴകുഴമ്പൻ നിലപാട് സിഎഎയുടെ കാര്യത്തിലും അവർ എടുക്കുമെന്നും കെ ടി ജലീൽ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News