രാഹുല്‍ ഗാന്ധി വരുമ്പോള്‍ ഉയര്‍ത്താന്‍പറ്റാത്ത പതാകയാണ് മുസ്ലിം ലീഗിന്റേതെങ്കില്‍ അടിയന്തിരമായി നിറം മാറ്റണമെന്ന് കെ ടി ജലീല്‍ എംഎല്‍എ. 1967വരെ രണ്ടുപതിറ്റാണ്ടുകാലം മുസ്ലിം ലീഗിനെ ഔദ്യോഗിക ഘടകക്ഷിപോലുമാക്കാതെ കോണ്‍ഗ്രസ് മാറ്റിനിര്‍ത്തിയത് ഈ പതാകയുടെ നിറം കൊണ്ടാണെന്ന് മുസ്ലിം ലീഗുകാര്‍ മറന്നു. കോണ്‍ഗ്രസ് ലീഗിന്റെ മുമ്പിലെ മുസ്ലിം എന്നവാക്ക് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടാല്‍ അതുമംഗീകരിക്കുമോ എന്നും കെടി ജലീല്‍ ചോദിച്ചു.
രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ കൊടിയോ തൊപ്പിയോ അണിയാന്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് അനുമതി നല്‍കിയില്ല. ഹരിത പതാകയില്‍ അഭിമാനം കൊണ്ടിരുന്ന മുസ്ലിം ലീഗുകാര്‍ അതംഗീകരിച്ചു. രാഹുല്‍ഗാന്ധി വരുമ്പോള്‍ ഉയര്‍ത്താന്‍ പറ്റാത്ത പതാകയാണെങ്കില്‍ നിറം മാറ്റണമെന്നും അതിനായി ഭരണഘടന ഭേദഗതി ചെയ്യൂ എന്നും കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു.
Also Read: ഇരട്ട വോട്ട് ആരോപണം വസ്തുതാ വിരുദ്ധം; അടൂർ പ്രകാശിന്റെ ആരോപണം തള്ളി ജില്ലാ കളക്ടർ
1947 മുതല്‍ 67 വരെ ഈ കൊടിയുടെ നിറംകാരണം കോണ്‍ഗ്രസ് മുന്നണിയിലെടുക്കാതെ മാറ്റിനിര്‍ത്തി. 1967-ല്‍ ചെമ്പതാകയോടൊപ്പം ചേര്‍ത്തുകെട്ടിയപ്പോഴാണ് കോണ്‍ഗ്രസിന്റെ് അയിത്തം മാറിയതെന്നും കെടി ജലീല്‍ ഓര്‍മിപ്പിച്ചു. പേരില്‍ നബിയുള്ളതുകൊണ്ട് ഗുലാംനബി ആസാദ് കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയത്. മുസ്ലിം ലീഗിലെ മുസ്ലിം എന്നു വാക്കുകൂടി ഉപേക്ഷിയ്ക്കുമോ എന്നും കെ ടി ജലീല്‍ ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here