ഫണ്ട് പിരിവും തട്ടിപ്പുമാണ് മുസ്ലിം ലീഗില്‍ കുറച്ചു നാളായി നടക്കുന്നത്: വിമര്‍ശിച്ച് കെ ടി ജലീല്‍

ഫണ്ട് പിരിവും തട്ടിപ്പുമാണ് മുസ്ലിം ലീഗില്‍ കുറച്ചു നാളായി നടക്കുന്നതെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. കത്വ- ഉന്നാവോ ഫണ്ട് തട്ടിപ്പിന്റെ സത്യം പുറത്തുവരും. വിവാദമുയര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു.

READ ALSO:‘വർമൻ എന്ന വില്ലൻ അതിമനോഹരം’, വിനായകൻ്റെ വില്ലനിസം എല്ലാ മലയാള താരങ്ങൾക്കും ഉള്ളൊരു പ്രത്യേകത, പുകഴ്ത്തി ശിവരാജ് കുമാർ

കത്വ- ഉന്നാവോ ഫണ്ട് വിവാദത്തില്‍ കോലാഹലമുണ്ടാക്കി രക്ഷപ്പെടാനാണ് യൂത്ത് ലീഗ് ശ്രമിക്കുന്നത്. ഏത് അന്വേഷണ ഉദ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ ലീഗിന് പ്രത്യേക കഴിവുണ്ട്. അതുകൊണ്ടാണ് കത്വ ഫണ്ട് തട്ടിപ്പ് കള്ളമാണെന്നു കുന്നമംഗലം സി ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പല കേസുകളും ഇല്ലാതായിട്ടുണ്ട്. സമാനമായ രീതിയില്‍ കത്വ- ഉന്നാവോ ഫണ്ട് വിവാദം കെടുത്തി കളയമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. തട്ടിപ്പില്‍ ലീഗിന്റെ പാത പിന്തുടര്‍ന്നാണ് യൂത്ത് ലീഗും പ്രവര്‍ത്തിക്കുന്നത്. ലീഗിനുള്ളില്‍ നടക്കേണ്ട ചര്‍ച്ചയാണ് പുറത്തുള്ള താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും കെ ടി ജലീല്‍ പറഞ്ഞു.

READ ALSO:‘വർമൻ എന്ന വില്ലൻ അതിമനോഹരം’, വിനായകൻ്റെ വില്ലനിസം എല്ലാ മലയാള താരങ്ങൾക്കും ഉള്ളൊരു പ്രത്യേകത, പുകഴ്ത്തി ശിവരാജ് കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News