കർണാടകയിൽ കോൺഗ്രസ് ഹിജാബ് നിരോധിച്ച സംഭവത്തിൽ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ. കോൺഗ്രസ്സേ നീയും എന്ന തലക്കെട്ടോടു കൂടി ജലീൽ പത്രവാർത്തയുടെ ചിത്രവും ഉൾപ്പടെയുള്ള കുറിപ്പാണു ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടികളും ശക്തമായേടത്ത് കോൺഗ്രസ്സിന് മതേതര നയവും മറ്റിടങ്ങളിൽ തീവ്രഹിന്ദുത്വ സമീപനവുമാണ് എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് “ഹിജാബ്” വിവാദം എന്നാണ് ജലീൽ കുറിച്ചത്. കർണ്ണാടകയിലെ സിദ്ധരാമയ്യ ഡി.കെ സർക്കാർ എടുത്തത് വിചിത്ര നിലപാട് ആണെന്നും ജലീൽ കുറിച്ചു.ഇടതുപക്ഷ സാന്നിദ്ധ്യം ഇല്ലായിരുന്നെങ്കിൽ ഇന്ദിരക്ക് ശേഷമുള്ള കോൺഗ്രസ്സ് എന്നേ ഒരു ഹിന്ദുത്വ പാർട്ടിയായി മാറുമായിരുന്നു എന്നും ജലീൽ കുറിച്ചത്.
ALSO READ:തിരുവനന്തപുരത്ത് നിരന്തരം ഒരേ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പൊലീസ് പിടിയില്‍
കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്
കോൺഗ്രസ്സേ നീയും!!!
ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടികളും ശക്തമായേടത്ത് കോൺഗ്രസ്സിന് മതേതര നയം! മറ്റിടങ്ങളിൽ തീവ്രഹിന്ദുത്വ സമീപനം!! അതിൻ്റെ അവസാനത്തെ ഉദാഹരണമാണ് “ഹിജാബ്” അഥവാ തട്ടം വിവാദത്തിൽ കർണ്ണാടകയിലെ സിദ്ധരാമയ്യ-ഡി.കെ സർക്കാർ എടുത്ത വിചിത്ര നിലപാട്.
ഫലസ്തീൻ പ്രശ്നത്തിൽ സി.പി.ഐ(എം) കേരളത്തിൽ പ്രാദേശിക തലം മുതൽ ദേശീയതലം വരെ ഐക്യദാർഢ്യ സമ്മേളനങ്ങൾ നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റി. അത്തരമൊരു സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഒരു ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് മുന്നോട്ടു വന്നത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരമൊരു റാലിക്ക് കോൺഗ്രസ് മുതിർന്നതായി അറിവില്ല. ലീഗിനെപ്പോലെ ”വിശ്വപൗരൻ” ശശി തരൂരിനെ വിളിച്ച് പ്രസംഗിപ്പിച്ച് “കടപ്പുറം ഐക്യസമ്മേളനം” ഇസ്രായേൽ അനുകൂല റാലിയാക്കി മാറ്റാതിരിക്കാനുള്ള “വിവേകം” അവർ കാണിക്കുമെന്ന് പ്രതീക്ഷിക്കാം.
ഇടതുപക്ഷ സാന്നിദ്ധ്യം ഇല്ലായിരുന്നെങ്കിൽ ഇന്ദിരക്ക് ശേഷമുള്ള കോൺഗ്രസ്സ് എന്നേ ഒരു ഹിന്ദുത്വ പാർട്ടിയായി മാറുമായിരുന്നു. അതിന് തടയിട്ടത് ഇടതുപക്ഷ ഇടപെടലുകളും വിമർശനങ്ങളും സുവ്യക്ത നിലപാടുകളുമാണെന്ന കാര്യത്തിൽ ആർക്കാണ് സംശയം? ആ വസ്തുത ശരിക്കും മനസ്സിലാക്കിയത് കൊണ്ടാണ് കമ്മ്യൂണിസ്റ്റുകാരെ ഒന്നാംനമ്പർ ശത്രുവായി ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പ്രഖ്യാപിച്ചത്.
ALSO READ: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് പിടിമുറുക്കി തിരുവഞ്ചൂര്‍ പക്ഷം
p;
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here