ഉത്തരാഖണ്ഡിൽ 41 പേരുടെ ജീവൻ രക്ഷിച്ചു, നരേന്ദ്രമോദി ദേശീയഹീറോ എന്ന് വിശേഷിപ്പിച്ചു, എന്നാൽ പേര് മുസ്‌ലിമിന്റെതാണെങ്കിൽ രക്ഷയില്ല, വീട് തകർത്ത് പ്രത്യുപകാരം

ഉത്തരാഖണ്ഡിൽ 41 പേരുടെ ജീവൻ രക്ഷിച്ച വഖീൽഹസ്സൻ്റെ വീട് തകർത്ത സംഭവത്തിൽ പ്രതികരണവുമായി കെ ടി ജലീൽ എം എൽ എ. നിയമവിരുദ്ധ കെട്ടിടം എന്നാക്ഷേപിച്ച് കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഡൽഹി ഡവലപ്മെൻ്റ് അതോറിറ്റി ഉദ്യോഗസ്ഥർ ആണ് ബുൾഡോസറുമായി വന്ന് വീട് തകർത്തത്. പൗരത്വഭേദഗതി നിയമം നടപ്പിലാക്കപ്പെടുന്നതിന് മുമ്പത്തെ സ്ഥിതി ഇതാണെങ്കിൽ ശേഷമെന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്നും ജലീൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

ALSO READ: കര്‍ണാടക ബിജെപിയില്‍ തര്‍ക്കം; എല്ലാം യെദ്യൂരപ്പ കൈയ്യടക്കിയിരിക്കുന്നെന്ന് ഈശ്വരപ്പ, പാര്‍ട്ടി വിടാന്‍ സാധ്യത
ഉത്തരാഖണ്ഡിലെ സിൽക്യാരബെൻ്റ് ബാർക്കോട്ട് ടണൽ നിർമ്മാണത്തിനിടെ അപകടത്തിൽ പെട്ട് 17 ദിവസം ജീവിതത്തിനും മരണത്തിനുമിടയിൽ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ അതിസാഹസികമായി രക്ഷിച്ച വഖീൽഹസ്സനെ ദേശീയഹീറോ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.
എന്നാൽ എത്രപേരുടെ ജീവൻ രക്ഷിച്ചാലും നിങ്ങൾ എന്തൊക്കെ രാജ്യത്തിനുവേണ്ടി ചെയ്താലും നിങ്ങളുടെ പേര് ഒരു മുസ്ലിമിൻ്റെതാണെങ്കിൽ രക്ഷയില്ലെന്ന അവസ്ഥയാണ് നാട്ടിൽ നിലനിൽക്കുന്നതെന്നാണ് വഖീൽഹസ്സൻ പറയുന്നത് എന്നും ജലീൽ കുറിച്ചു . സംഭവത്തിൽ അൽജസീറയുടെ റിപ്പോർട്ട് പങ്കുവെച്ചാണ് ജലീൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ALSO READ: ‘വി ഡി സതീശന്‍ 150 കോടി കള്ളപ്പണത്തിന് മുകളില്‍ അടയിരിക്കുന്നയാള്‍’: ഇ പി ജയരാജന്‍

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

ഉത്തരാഖണ്ഡിൽ 41 പേരുടെ ജീവൻ രക്ഷിച്ച വഖീൽഹസ്സൻ്റെ വീട് തകർത്ത് പ്രത്യുപകാരം!
പൗരത്വഭേദഗതി നിയമം നടപ്പിലാക്കപ്പെടുന്നതിന് മുമ്പത്തെ സ്ഥിതി ഇതാണെങ്കിൽ ശേഷമെന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഉത്തരാഖണ്ഡിലെ സിൽക്യാരബെൻ്റ് ബാർക്കോട്ട് ടണൽ നിർമ്മാണത്തിനിടെ അപകടത്തിൽ പെട്ട് 17 ദിവസം ജീവിതത്തിനും മരണത്തിനുമിടയിൽ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ ആരും മറന്നിട്ടുണ്ടാവില്ല. സ്വന്തം ജീവൻ പണയപ്പെടുത്തി അതിസാഹസികമായി അവരെ മുഴുവൻ രക്ഷിച്ച വഖീൽഹസ്സനെ ദേശീയഹീറോ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.
ചാർധാം തീർത്ഥാടകരുടെ വഴി സുഗമമാക്കാനാണ് 853 കോടി ചെലവിട്ട് ഉത്താരാഖണ്ഡിൽ ടണൽ നിർമ്മാണം ആരംഭിച്ചത്. പണി പുരോഗമിക്കുന്നതിനിടയിലാണ് 41 തൊഴിലാളികൾ മണ്ണിടിഞ്ഞ് ടണലിനുള്ളിൽ കുടുങ്ങിയത്. കൂട്ടിൽ കുടുങ്ങിയ എലികളെപ്പോലെ പ്രാണരക്ഷാർത്ഥം പരക്കംപാഞ്ഞ അവരെ രക്ഷിക്കാൻ “ഓപ്പറേഷൻ സിന്തഗി” എന്ന പേരിട്ട് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ നടത്തിയ ആദ്യ രാക്ഷാപ്രവർത്തനം പരാജയപ്പെട്ടു. തുടർന്നാണ് വഖീൽഹസ്സൻ എന്ന ഡൽഹിയിലെ വിദഗ്ധനായ “റാറ്റ് മൈനറെ”യും കൂട്ടാളികളെയും കൊണ്ടുവന്നത്. തീവ്രശ്രമങ്ങൾക്കൊടുവിലാണ് 41 പേരുടെയും വിലപ്പെട്ട ജീവൻ ഹസ്സനും സംഘവും സമർത്ഥമായി രക്ഷിച്ചത്.
ആ വഖീൽഹസ്സൻ്റെ വീടാണ്, കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഡൽഹി ഡവലപ്മെൻ്റ് അതോറിറ്റി ഉദ്യോഗസ്ഥർ ഒരു സുപ്രഭാതത്തിൽ ബുൾഡോസറുമായി വന്ന് ഗെയ്റ്റ് ഇടിച്ച് തകർത്ത് അദ്ദേഹത്തിൻ്റെ ഭാര്യയേയും മക്കളെയും ബലാൽക്കാരം പിടിച്ച് പുറത്താക്കി വീട് മുഴുവൻ തകർത്ത് തരിപ്പണമാക്കിയത്. നിയമവിരുദ്ധ കെട്ടിടം എന്നാക്ഷേപിച്ചാണ് അധികൃതരുടെ നടപടി.
നിങ്ങൾ എത്രപേരുടെ ജീവൻ രക്ഷിച്ചാലും നിങ്ങൾ എന്തൊക്കെ രാജ്യത്തിനുവേണ്ടി ചെയ്താലും നിങ്ങളുടെ പേര് ഒരു മുസ്ലിമിൻ്റെതാണെങ്കിൽ രക്ഷയില്ലെന്ന അവസ്ഥയാണ് നാട്ടിൽ നിലനിൽക്കുന്നതെന്നാണ് വഖീൽഹസ്സൻ പറയുന്നത്. അതുമായി ബന്ധപ്പെട്ട് അൽജസീറ റിപ്പോർട്ട് ചെയ്ത വാർത്താ ശകലമാണ് ഇമേജിൽ ക്ലിപ്പിംഗായി കൊടുത്തിരിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News