“മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, ഞങ്ങള്‍ ഇടതുപക്ഷം നിങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ്. എന്നാല്‍ നിങ്ങളുടെ രാഷ്ട്രീയ ശത്രുക്കള്‍ നിങ്ങളുടെ പക്ഷത്തു തന്നെയാണ്”. സോളാര്‍ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി കെ ടി ജലീല്‍ നിയമസഭയിലെ മറുപടി പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു.
സോളാറിന്‍റെ ശില്പിയും രക്ഷിതാവും ഇടതുപക്ഷം അല്ല കോൺഗ്രസുകാരാണ്.
ആരേയും ഇല്ലാതാക്കി നിഷ്കാസനം ചെയ്യുന്ന സ്വഭാവം ഇടതുപക്ഷത്തിനില്ല.
ഉമ്മൻചാണ്ടിയെ സോളാർ കേസിൽ പ്രതിസ്ഥാനത്ത് നിർത്തി വ്യക്തിഹത്യ നടത്താൻ ഏതെങ്കിലും ഇടതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചിരുന്നോ? ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മറ്റ് ചാനലുകളാണ് നൽകിയത്.
ALSO READ: കൊതുകുതിരിയുടെ ചിത്രം പങ്കുവെച്ച് ഉദയനിധി സ്റ്റാലിൻ; സനാതന ധർമ പരാമർശ നിലപാടിൽ മാറ്റമില്ലെന്ന് സൂചന
സിബിഐ റിപ്പോർട്ടിൽ എവിടെയെങ്കിലും ഇടതുപക്ഷ സർക്കാരിന്‍റെ ഇടപെടലിനെ കുറിച്ച് പറയുന്നുണ്ടോയെന്ന് ചോദിച്ച അദ്ദേഹം താങ്കളുടെ ശത്രുക്കൾ താങ്കളോടൊപ്പമാണെന്ന് ചാണ്ടി ഉമ്മനോട് പറഞ്ഞു.
ചാരവൃത്തി കേസിന് ശേഷം കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്ന മറ്റൊരു കേസാണ് സോളാർ കേസ്. യുഡിഎഫ് സർക്കാരാണ് സോളാർ തട്ടിപ്പ് കേസിൽ സരിതയെ അറസ്റ്റ് ചെയ്യുന്നത്. ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ജോപ്പനെയും ഗൺമാൻ സലീം രാജിനെയും നീക്കം ചെയ്തത് പിണറായി വിജയൻ ആണോ എന്നും അദ്ദേഹം ചോദിച്ചു.
ALSO READ: രാഷ്ട്രീയപാർട്ടി നേതാക്കൾ പണം കൈപ്പറ്റിയെന്ന ആരോപണം; തെളിവുകൾ ഉണ്ടോയെന്ന് ഹൈക്കോടതി
നിങ്ങൾ നിയോഗിച്ച ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് നാട്ടിൽ പാട്ടാക്കിയത് ആരാണെന്നും ഈ രക്തത്തിൽ നിങ്ങൾക്ക് മാത്രമാണ് പങ്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here