‘ജന്മഭൂമി’ലീഗിന് കൊടുത്ത പട്ടം എല്ലാ ലീഗോഫീസുകളിലും ചില്ലിട്ട് സൂക്ഷിക്കണമെന്ന് കെ ടി ജലീല്‍ എംഎല്‍എ. അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ച പ്രസംഗത്തിനാണ് ജന്മഭൂമി ലീഗിനെ പ്രശംസിച്ചത്. രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന ലീഗ് നിലപാടില്‍ പുതുമയുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നത്. ‘ഭാരതരത്‌ന’ത്തിന്റെ ആദ്യകടമ്പ കടന്നുവെന്ന് പരിഹസിച്ചാണ് കെ ടി ജലീലിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
ഭാരതരത്‌ന”ത്തിന്റെ ആദ്യകടമ്പ കടന്നു.
‘ജന്‍മഭൂമി’ലീഗിന് കൊടുത്ത പട്ടം എല്ലാ ലീഗോഫീസുകളിലും ചില്ലിട്ട് സൂക്ഷിക്കണം. ഖാഇദെമില്ലത്തിനും ബാഫഖിതങ്ങള്‍ക്കും പൂക്കോയതങ്ങള്‍ക്കും സേട്ടു സാഹിബിനും ബനാത്ത് വാലക്കും സീതിസാഹിബിനും സി.എച്ചിനും ശിഹാബ്തങ്ങള്‍ക്കും ഹൈദരലിതങ്ങള്‍ക്കും കിട്ടാത്ത ഇടമാണ് സാദിഖലി തങ്ങള്‍ക്ക് ജന്മഭൂമിയുടെ മുഖപ്രസംഗത്തില്‍ കിട്ടിയിട്ടുള്ളത്.
കോട്ടവാതില്‍ സുരക്ഷയുടെ ചുമതലക്കാരനായ ടിപ്പു സുല്‍ത്താന്റെ ഭാര്യാസഹോദരന്‍ മിര്‍ജാഫറിനെ ബ്രിട്ടീഷുകാര്‍ വിലക്കെടുത്താണ് കുറ്റിയിടാത്ത കോട്ടവാതിലിലൂടെ അകത്ത് കടന്ന് പ്രഭാത പ്രാര്‍ത്ഥനക്ക് പോവുകയായിരുന്ന ടിപ്പുവിനെ വെള്ളക്കാര്‍ വെട്ടിവീഴ്ത്തിയത്. ബ്രിട്ടനിലെ സ്‌കൂളുകള്‍ക്ക് പോലും ടിപ്പു വധിക്കപ്പെട്ട ദിവസം അവധി നല്‍കിയാണ് സായിപ്പ് ആ ദിവസം ആഘോഷിച്ചത്.
മിര്‍കാസിമിനെ പാട്ടിലാക്കി ബംഗാളിലെ സിറാജുദ്ദൗളയേയും ബ്രിട്ടീഷുകാര്‍ കൊന്നുതള്ളി. അഭിനവ ഏകാധിപതികളായ സംഘികള്‍ ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ആത്മവീര്യം തകര്‍ക്കാന്‍ ലീഗിനെയാണോ വിലക്കെടുത്തിരിക്കുന്നത്?
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here