തന്നെ ചൊറിഞ്ഞ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ വലിച്ചൊട്ടിച്ച് കെടി ജലീല്‍ എംഎല്‍എ. ജലീല്‍ പേരക്കുട്ടിയെ തൊട്ടിലാട്ടുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനെ, ഒന്നുകില്‍ ഇടതുപക്ഷത്തിന് വിധേയപ്പെടുക, അല്ലെങ്കില്‍ പേരക്കുട്ടിയെ തൊട്ടിലാട്ടിയിരിക്കുക എന്നല്ലാതെ വായ തുറക്കാന്‍ പാടില്ല എന്നു പറഞ്ഞ് ഷാജി പരിഹസിച്ചിരുന്നു. ഇതിനെതിരെ ഫേസ്ബുക്കിലാണ് ജലീല്‍ രംഗത്തെത്തിയത്.
സിപിഐഎമ്മും ഇടതുപക്ഷവുമായാല്‍ പേരക്കുട്ടിയെ തൊട്ടിലില്‍ ആട്ടി മനസ്സമാധാനത്തോടെ വീട്ടിലിരിക്കാം. ലീഗായാലോ? ‘ഇഞ്ചി’ കൃഷി നടത്തി, നാട്ടുകാരെ പറ്റിച്ച്, അരക്കോടി കട്ടിലിനടിയില്‍ വെച്ച്, പ്രവാസി സമ്പന്നരായ ‘പാവം’ മനുഷ്യരെ നാക്കു കാട്ടി പേടിപ്പിച്ച്, പിണറായിയെ നാല് തെറിയും പറഞ്ഞ്, കൊട്ടാര സമാനമായ വീട്ടില്‍, അണികളുടെ സിന്ദാബാദും കേട്ട്, യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ, തോറ്റ എംഎല്‍എയായി സസുഖം വാഴാം! എപ്പടീ?- എന്നായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിശദമായി താഴെ വായിക്കാം:
കെടി ജലീലിന്റെ താരാട്ട് പാട്ട് കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here