‘മീഡിയവണ്ണിന്റേത് ആട്ടിനെ പട്ടിയാക്കുന്ന മാധ്യമതന്ത്രം’; വിമര്‍ശിച്ച് കെ ടി കുഞ്ഞിക്കണ്ണന്‍

മീഡിയവണ്ണിന്റേത് ആട്ടിനെ പട്ടിയാക്കുന്ന മാധ്യമതന്ത്രമെന്ന് വിമര്‍ശിച്ച് കെ ടി കുഞ്ഞിക്കണ്ണന്‍. മീഡിയാവണ്ണിന് എങ്ങനെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന മലപ്പുറം ജില്ലക്കെതിരായതാണെന്ന് വ്യാഖ്യാനിക്കാന്‍ തോന്നിയത്. അതവരുടെ വര്‍ഗീയ അജണ്ടയില്‍ നിന്നുള്ള കമ്യൂണിസ്റ്റ് വിരോധം ഒന്ന് കൊണ്ട് മാത്രമാണ്. ഇസ്ലാമിനെ കമ്യൂണിസത്തിനെതിരായ പ്രത്യയശാസ്ത്ര പദ്ധതിയാക്കി താലിബാനെ വളര്‍ത്തിയെടുത്ത സി ഐ എയുടെ സംസ്‌കാര സംഘര്‍ഷ സിദ്ധാന്തങ്ങളിലാണല്ലോ ആര്‍ എസ് എസ് എന്ന പോലെ ജമാഅത്തെ ഇസ്ലാമിയും നിലയുറപ്പിച്ചിരിക്കുന്നത്. താലിബാന്‍ വിജയത്തില്‍ വിസ്മയം കൊള്ളുന്നവരാണല്ലോ മൗദൂദിസ്റ്റുകള്‍- അദ്ദേഹം ഫേസബുക്കില്‍ കുറിച്ചു.

ALSO READ:കെ ടി ജലീലിന്റെ ”സ്വർഗ്ഗസ്ഥനായ ഗാന്ധിജി” ഡോ ജോൺ ബ്രിട്ടാസ് എം പി പ്രകാശനം ചെയ്യും

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഇതാണ് മീഡിയവണ്ണിന്റെ
ആട്ടിനെ പട്ടിയാക്കുന്ന മാധ്യമതന്ത്രം.
മുഖ്യമന്ത്രിയുടെ ഹിന്ദു പത്രത്തിലെ അഭിമുഖത്തില്‍ പറഞ്ഞത്
മലപ്പുറത്ത് നിന്നും പിടിച്ചെടുത്ത കള്ളക്കടത്ത് സ്വര്‍ണ്ണത്തെയും ഹവാലപ്പണത്തെയും സംബന്ധിച്ചാണ്. അത്തരം കള്ളക്കടത്തിന് പിറകിലെ രാജ്യദ്രോഹ താല്പര്യങ്ങളെ കുറിച്ചാണ്. അതിപ്പോള്‍ ബോംബെഎയര്‍ പോര്‍ട്ട് വഴിയും അഹമ്മദാബാദ്എയര്‍പോര്‍ട്ട് വഴിയും നടക്കുന്ന കള്ളക്കടത്തിനെ കുറിച്ചും നമ്മളെല്ലാം ബോംബെയുടെയും അഹമ്മദാബാദിന്റെയും പേര് ഉദ്ധരിച്ചാണ് പ്രസംഗങ്ങളിലും എഴുത്തുകളിലുമെല്ലാം സൂചിപ്പിക്കാറുള്ളത്.

അഹമ്മദാബാദ് എയര്‍പോര്‍ട്ട്
വഴിയാണ് ഇന്ത്യയിലേറ്റവും കൂടുതല്‍ സ്വര്‍ണകള്ളക്കടത്ത് നടക്കുന്നതെന്നും അതിന് പിറകില്‍ സംഘപരിവാര്‍ ബന്ധമുള്ള രാജ്യദ്രോഹ ശക്തികളാണെന്നും എത്രയോ ലേഖനങ്ങളില്‍ പരാമര്‍ശിച്ചുണ്ട്.
ബോംബെ അധോലോകവും ഭീകര വര്‍ഗീയ സംഘങ്ങളും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് എത്രയെത്ര പഠനങ്ങളുണ്ട്. അതിന്റെയൊക്കെ അര്‍ത്ഥം ബോംബെ വാസികള്‍ക്കും അഹമ്മദാബാദ് ജില്ലക്കാര്‍ക്കുമെതിരെ കള്ളക്കടത്ത് ആരോപണമുന്നയിക്കുന്നുവെന്നാണോ?

കമ്യൂണിസ്റ്റുകാരില്‍ നിന്നും ഇസ്ലാം വിശ്വാസികളെ അകറ്റിയെടുക്കാനുള്ള മൗദൂദിസ്റ്റുകളുടെ ക്ഷുദ്രബുദ്ധിയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ച് വാര്‍ത്തയാക്കുന്ന വേലത്തരങ്ങളെന്ന് മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാവര്‍ക്കും മനസ്സിലാവും.
ആട്ടിനെ പട്ടിയാക്കി തല്ലികൊല്ലാമെന്ന ലളിതയുക്തിയിലാണ് എല്ലാതരത്തിലുമുള്ള മതരാഷ്ട്രവാദികളുടെയും പ്രചാരവേലകള്‍ കാലാകാലമായി തുടരുന്നത്.

മീഡിയാവണ്ണിന് എങ്ങിനെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന
മലപ്പുറം ജില്ലക്കെതിരായതാണെന്ന് വ്യാഖ്യാനിക്കാന്‍ തോന്നിയത്.
അതവരുടെ വര്‍ഗീയ അജണ്ടയില്‍ നിന്നുള്ള കമ്യൂണിസ്റ്റ് വിരോധം
ഒന്ന് കൊണ്ട് മാത്രമാണ്.
ഇസ്ലാമിനെ കമ്യൂണിസത്തിനെതിരായ പ്രത്യയശാസ്ത്ര പദ്ധതിയാക്കി
താലിബാനെ വളര്‍ത്തിയെടുത്ത
സി ഐ എയുടെ സംസ്‌കാര സംഘര്‍ഷ സിദ്ധാന്തങ്ങളിലാണല്ലോ ആര്‍ എസ് എസ് എന്ന പോലെ ജമാഅത്തെ ഇസ്ലാമിയും നിലയുറപ്പിച്ചിരിക്കുന്നത്. താലിബാന്‍ വിജയത്തില്‍ വിസ്മയം കൊള്ളുന്നവരാണല്ലോ മൗദൂദിസ്റ്റുകള്‍!

കെ ടി കുഞ്ഞിക്കണ്ണന്‍

ALSO READ:കെഎസ്‌ആർടിസിയെ സ്വയം പര്യാപ്‌ത സ്ഥാപനമാക്കും: കെഎസ്‌ആർടിഇഎ ജനറൽ കൗൺസിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News