ഡ്രൈവര്‍മാര്‍ക്ക് വിശ്രമത്തിനുള്ള സൗകര്യമൊരുക്കാന്‍ കെടിഡിസി

ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാന്‍ കെ.ടി.ഡി.സി. മന്ത്രി പി.എ മുഹമ്മദ് റിയാസ് ടൂറിസ്റ്റ് ഡ്രൈവര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡ്രൈവര്‍മാര്‍ക്ക് താമസത്തിനുള്ള റൂം, ശുചിമുറി എന്നീ സൗകര്യങ്ങളാണ് ഒരുക്കുക. ഡ്രൈവര്‍മാരുമായുള്ള ചര്‍ച്ചക്ക് ശേഷം കെടിഡിസി ചെയര്‍മാന്‍ പി.കെ ശശിയുമായി മന്ത്രി സംസാരിച്ചു. ഈ തീരുമാനത്തെ കെ.ടി.ഡി.സി സ്വാഗതം ചെയ്തു.

READ ALSO:നിങ്ങള്‍ ടൂറിലാണോ? യാത്രയ്ക്കിടയില്‍ കഴിക്കാം വാഴയ്ക്ക ഉപ്പേരി, ഈസി റെസിപി

കെ.ടി.ഡി.സി.യുടെ എല്ലാ പ്രീമിയം റിസോര്‍ട്ടുകളിലും ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് കെ.ടി.ഡി.സി മാനേജിങ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ഐ.എ.എസ് അറിയിച്ചു. അതിഥികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് കിടക്കുവാനും മറ്റ് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യം എത്രയും വേഗം സജ്ജീകരിക്കാന്‍ തീരുമാനമായി.

READ ALSO:കൊഹ്‌ലി അത്ര ഫേമസ് അല്ല? ഫുട്‍ബോൾ ഇതിഹാസം റൊണാൾഡോ ആ പേര് കേട്ടിട്ടില്ല? വൈറലായി യൂട്യൂബറുടെ റീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News