നിറം മാറി ഡ്യൂക്ക് 250; ഇനി എബോണി ബ്ലാക്ക് കളറിലും

KTM Duke 250

കെടിഎം ഡ്യൂക്ക് 250 ഇനി എബോണി ബ്ലാക്ക് കളർ ഓപ്ഷനിലും ലഭിക്കും. സെറാമിക് വൈറ്റ്, ഇലക്ട്രിക് ഓറഞ്ച്, അറ്റ്ലാൻ്റിക് ബ്ലൂ എന്നീ കളർ ഓപ്ഷനുകൾക്കൊപ്പമാണ് എബോണി ബ്ലാക്കും കൂടി ചേരുന്നത്. പുതിയ എബോണി ബ്ലാക്ക് കളർ ഓപ്ഷനിൽ ടെയിൽ ലൈറ്റിലേക്കുള്ള ഹെഡ്‌ലൈറ്റ് കറുപ്പ് നിറത്തിലാണ്. ഇതിനുപുറമെ, ഓറഞ്ച് നിറത്തിലുള്ള ടാങ്കിൽ ‘250’ കട്ടൗട്ടും അതിനു താഴെ വെള്ള ‘ഡ്യൂക്ക്’ ബാഡ്‍ജംഗും ഉണ്ട്.

249 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനിൽ വരുന്ന വാഹനത്തിൽ 250 ആർപിഎമ്മിൽ 31 പിഎസ് പവറും 7,250 ആർപിഎമ്മിൽ 25 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയർബോക്സും ടു-വേ ക്വിക്ക്ഷിഫ്റ്ററുമുള്ള വാഹനത്തിൽ സ്ട്രീറ്റ് മോഡ്, ട്രാക്ക് മോഡ് എന്നീ റൈഡ് മോഡുകളും വാഹനത്തിൽ ലഭിക്കും.

Also Read: വിപണിയിലും കുതിച്ച് എൻഫീൽഡ്; ക്ലാസായി ക്ലാസിക്കും

ട്രയംഫ് സ്പീഡ് 400, ഹോണ്ട CB360RS, റോയൽ എൻഫീൽഡ് ഗറില്ല 450, യെസ്‍ഡി സ്ക്രാമ്പ്ളർ എന്നീ വാഹനങ്ങളോടാണ് കെടിഎം ഡ്യൂക്ക് 250 വിപണിയിൽ മത്സരിക്കുന്നത്.

ഫോർ-വേ മെനു സ്വിച്ചുകളുള്ള അഞ്ച് ഇഞ്ച് കളർ ടിഎഫ്‍ടി ഡിസ്‌പ്ലേ ജെൻ 3, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ/എസ്എംഎസ് അലേർട്ട് അറിയിപ്പുകൾ എന്നിവയും ലഭിക്കും. 2.45 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News