‘2014 മുതല്‍ രാഹുല്‍ ഗാന്ധിക്ക് പണിയൊന്നുമില്ല…’ പരിഹാസവുമായി ബിആര്‍എസ്

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിആര്‍എസ് നേതാവ് കെ.ടി രാമ റാവു. രാഹുല്‍ ഗാന്ധിയുടെ പ്രൊഫഷണല്‍ കരിയറിനെ കുറിച്ചായിരുന്നു റാവുവിന്റെ പരാമര്‍ശം. രാഹുലിന് ഒരിക്കലും ഒരു പ്രവേശന പരീക്ഷ പാസാകേണ്ടി വന്നിട്ടില്ലെന്നാണ് റാവുവിന്റെ പരിഹാസം. 2014 മുതല്‍ രാഹുല്‍ ഗാന്ധിക്ക് യാതൊരു പണിയുമില്ലെന്നും റാവു തുറന്നടിച്ചു. 2014ല്‍ കോണ്‍ഗ്രസ് നേരിട്ട വന്‍ പരാജയത്തെ പരാമര്‍ശിച്ചായിരുന്നു ബിആര്‍എസ് നേതാവിന്റെ വാക്കുകള്‍.

ALSO READ : ”ആ കെ.എസ്‌.യുക്കാരന്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ എത്തും”; പരിഹസിച്ച് കെ.എസ്‌ അരുണ്‍കുമാറും പി.എം ആര്‍ഷോയും

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് പല കമ്പനികളിലും താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും പ്രവേശന പരീക്ഷകള്‍ എഴുതിയിട്ടുണ്ടെന്നും കെടിആര്‍ പറഞ്ഞു. എന്നാല്‍ 2014ല്‍ ജോലി നഷ്ടമായതോടെ രാഹുല്‍ ഗാന്ധിക്ക് ഒരു പണിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും 2014ല്‍ എല്ലാ പണിയും നഷ്ടമായി. അതുകൊണ്ടാണ് അദ്ദേഹം ഇന്ന് തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ചത്. രാഹുല്‍ ഗാന്ധി ഒരു എന്‍ട്രന്‍സ് എക്‌സാം എങ്കിലും എഴുതിയിട്ടുണ്ടോ എന്നാണ് എനിക്ക് ചോദിക്കാന്‍ ഉള്ളത്. ഒരു സ്വകാര്യ സ്ഥാപനത്തിലോ മറ്റെവിടെയെങ്കിലുമോ ഒരു ദിവസം എങ്കിലും ജോലി ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം രാഹുല്‍ ഗാന്ധിയോട് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News