ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്, വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തി സാങ്കേതിക സർവകലാശാല

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തി എപിജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല. 2016-ലെ ആർപിഡബ്ല്യുഡി ആക്‌ട്, കേന്ദ്ര സർക്കാർ നൽകുന്ന യുഡിഐഡി (യൂണിക്‌ ഡിസബിലിറ്റി ഐഡൻറിറ്റി കാർഡ്) വ്യവസ്ഥകൾ ഉൾപ്പെടെ, പൂർണ്ണമായി നടപ്പാക്കണമെന്നുള്ള സംസ്ഥാന വികലാംഗ കമ്മീഷണർ നിർദേശത്തെത്തുടർന്നാണ് ഈ തീരുമാനം.

ആർപിഡബ്ല്യുഡി ആക്‌ട് നിലവിൽവന്ന 2017 ഏപ്രിൽ 17 മുതൽ ഈ നിയമം നടപ്പിലാക്കാൻ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. ഇതിൻപ്രകാരം, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, ജില്ലാ ആശുപത്രി, സ്റ്റാൻഡിംഗ് ഡിസെബിലിറ്റി അസസ്‌മെന്റ് ബോർഡ് എന്നിവ നൽകുന്ന വികലാംഗ സർട്ടിഫിക്കറ്റുകൾ ഗ്രേസ് മാർക്ക് നൽകുന്നതിന് പരിഗണിക്കും. കൂടാതെ ബെഞ്ച്മാർക്ക് വൈകല്യമുള്ള വിദ്യാർത്ഥികളെ ഒരു വർഷത്തെ കാലാവധിയുള്ള വികലാംഗ സർട്ടിഫിക്കറ്റുകൾ നല്കണമെന്നുള്ള വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുമെന്നും സർവകലാശാല അറിയിച്ചു. ആർപിഡബ്ല്യുഡി നിയമ പ്രകാരം ൪൦ ശതമാനമാണ് ബെഞ്ച്മാർക്ക് വൈകല്യം.

മുൻപ് ജില്ലാ മെഡിക്കൽ ബോർഡ് നൽകുന്ന വികലാംഗ സർട്ടിഫിക്കറ്റുകൾ മാത്രമാണ് ഗ്രേസ് മാർക്ക് നൽകുന്നതിന് സർവകലാശാല പരിഗണിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News