‘കുച്ച് കുച്ച് ഹോത്താ ഹേ’ 25 വർഷങ്ങൾ; നന്ദി പറഞ്ഞ് കരണ്‍ ജോഹര്‍

തന്റെ യാത്രയെ ഊഷ്മളമാക്കിയതിന് പ്രേക്ഷകരോട് നന്ദിയെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍. ‘കുച്ച് കുച്ച് ഹോത്താ ഹേ’ എന്ന സിനിമയുടെ 25 വര്‍ഷം ആഘോഷിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.1998 ഒക്‌ടോബര്‍ 16 നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നൽകുന്ന ചിത്രം വൻ ഹിറ്റായിരുന്നു. ‘കുച്ച് കുച്ച് ഹോതാ ഹേ’, ‘ലഡ്കി ബാഡി അഞ്ജാനി ഹേ’, ‘സാജന്‍ജി ഘര്‍ ആയേ’, ‘കോയി മില്‍ ഗയാ’ തുടങ്ങിയ ഗാനങ്ങൾ കാലമിത്ര കഴിഞ്ഞിട്ടും ജനപ്രീതി ഒട്ടും നഷ്ടമാകാതെ തന്നെ നിലനിൽക്കുന്നു.

ALSO READ: ഒരു സംഗീതജ്ഞന്‍ എന്നെ ലൈംഗികമായി ഉപദ്രവിച്ചു, അമ്മ തൂങ്ങിമരിച്ചതോടെ ഞാന്‍ ഡിപ്രഷനിലായി; വെളിപ്പെടുത്തലുമായി നടി കല്യാണി

ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിൽ കജോള്‍, റാണി മുഖര്‍ജി തുടങ്ങിയവരും മികച്ച അഭിനയമായിരുന്നു കാഴ്ച വച്ചത്. കോളേജ് സഹപാഠികളായാണ് മൂവരും വേഷമിട്ടത്. ചിത്രത്തിലെ ഓരോ ഡയലോഗുകളും ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. സിനിമയിലെ ചില ദൃശ്യങ്ങൾ കരൺ ജോഹർ എക്സിലൂടെ പങ്കുവെച്ചു. ലഭിക്കുന്ന എല്ലാ സ്നേഹത്തിനും നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചു. ‘റോക്കി ഔർ റാണി കി പ്രേം കഹാനി’യാണ് കരണ്‍ ജോഹറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

View this post on Instagram

A post shared by Hype PR (@hypenq_pr)

ALSO READ: ട്രാന്‍സ്ജെന്‍ഡര്‍ നയം കേരളത്തിലെ ട്രാന്‍സ് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ മാറ്റമുണ്ടാക്കി: രഞ്ചു രഞ്ചിമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News