‘ഓഫീസർ ഓൺ ഡ്യൂട്ടി’; ചാക്കോച്ചന് ഇത് ഇരട്ടിമധുരം

kunchako boban

എവർ ഗ്രീൻ സ്റ്റാർ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആണ് ഇന്ന്. ചാക്കോച്ചന്റെ 48 ആം ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ ചാക്കോച്ചന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.നായാട്ട് സിനിമ ടീമിന്റെയാണ് പുതിയ ചിത്രം. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്റെ പേര് ഓഫീസർ ഓൺ ഡ്യൂട്ടി എന്നാണ്.

ത്രില്ലർ ജോണറിലായിരിക്കും ചിത്രമെന്നാണ് ടൈറ്റിൽ ടീസറിൽ നിന്ന് മനസിലാകുന്നത്. ജിത്തു അശ്‌റഫ് ആണ് ചിത്രത്തിന്റെ സംവിധാനം ചെയ്യുന്നത്. ചാക്കോച്ചന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്.

ALSO READ: “ഈ ചെറിയ സമയം കൊണ്ട് ആളുകൾക്ക് എങ്ങനെ കണക്റ്റ് ആകുമെന്ന പേടിയുണ്ടായിരുന്നു…”: ‘ബോഗയ്ൻവില്ല’ സിനിമയെക്കുറിച്ച് നവീനയുമായി നടത്തിയ അഭിമുഖം

പ്രിയാമണിയാണ് ചിത്രത്തിലെ നായിക, ജഗദീഷ്, വിശാഖ് നായർ, റംസാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ. നായാട്ട്, ഇല വീഴാപൂഞ്ചിറാ, ജോസഫ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷാഹി കബീർ. മാർട്ടിൻ പ്രക്കാട്ട് ആണ് നിർമാണം.ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration