ഷാപ്പിലെ രുചിയില്‍ കുടംപുളിയിട്ട എരിവൂറും മത്തിക്കറി സിംപിളായി വീട്ടിലുണ്ടാക്കാം

ഷാപ്പിലെ രുചിയില്‍ കുടംപുളിയിട്ട എരിവൂറും മത്തിക്കറി സിംപിളായി വീട്ടിലുണ്ടാക്കാം. ഉച്ചയ്ക്ക് ചോറുണ്ണാന്‍ ഈ ഒരു മത്തി കറി മാത്രം മതി

ചേരുവകള്‍

മത്തി – 1 കിലോ
കുടംപുളി – 5 അല്ലി
വെളുത്തുള്ളി -10 അല്ലി
ഇഞ്ചി – ഇടത്തരം
കറിവേപ്പില -5 തണ്ട്
കടുക് -1/4 ടേബിള്‍ സ്പൂണ്‍
മുളകുപൊടി -3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടേബിള്‍ സ്പൂണ്‍
ഉലുവാപ്പൊടി -1/4 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ -4 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മണ്‍ചട്ടി ചൂടാക്കി അതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക.

ചൂടായി വരുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.

ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ഇട്ട് വഴറ്റുക.

നന്നായി വാടിവന്ന ശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് മൂപ്പിച്ചെടുക്കുക.

ഇതിലേക്ക് പുളിയും രണ്ടു തണ്ട് കറിവേപ്പിലയും ചേര്‍ത്തു കൊടുക്കുക.

ഇതിലേക്ക് വെള്ളം ഒഴിച്ചു ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അടച്ചുവച്ച് തിളപ്പിക്കുക.

തിളയ്ക്കുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ഇട്ടു കൊടുത്ത് അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക

ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഉലുവപ്പൊടി ചേര്‍ത്ത് 10 മിനിറ്റ് വീണ്ടും വേവിക്കാം.

ചാറു കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്ത് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചണ്ണ ചേര്‍ത്തുകൊടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News