മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്ക് ആശ്വാസമേകാന്‍ കുടുംബശ്രീയും. ദുരിതാശ്വാസ ക്യാമ്പുകളിൽ കൗൺസിലിംഗ്, ഭക്ഷണശാലകളിലെ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ കര്‍മ്മനിരതരാണ്. കൗണ്‍സിലിംഗ് സേവനങ്ങള്‍ നൽകുന്ന ഹെല്‍പ് ഡെസ്‌ക്കിൽ കുടുംബശ്രീ അംഗങ്ങള്‍ മുന്‍നിരയിലുണ്ട്. ജില്ലാ ഭരണകൂടമായി സഹകരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്പുകളില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ഹരിതകര്‍മ്മസേനാംഗങ്ങളാണ് ശുചീകരണം നടത്തുന്നത്. ക്യാമ്പുകളില്‍ നിന്നും ജൈവ, അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിക്കുകയും യഥാസമയം ക്യാമ്പുകളെ വൃത്തിയാക്കി നിലനിര്‍ത്തുകയും ചെയ്യുന്നത് ഹരിതകര്‍മ്മ സേനയാണ് ഉരുള്‍പൊട്ടല്‍ അപകടം സംഭവിച്ച മേപ്പാടി പഞ്ചായത്തിലെ 10 ക്യാമ്പുകളിലായി 76 പേരും മറ്റു പഞ്ചായത്തുകളിലെ വിവിധ ക്യാമ്പുകളിലായി 32 പേരുമടക്കം 108 പേരാണ് രംഗത്ത്.
ALSO READ: ‘കുഞ്ഞുങ്ങളുടെ പേരും ചിത്രവും പ്രദര്‍ശിപ്പിക്കാതിരിക്കുക, വയനാടിനൊപ്പം നില്‍ക്കാം’: മന്ത്രി കെ രാജൻ
ദുരിതബാധിതരായവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനായുള്ള കൗണ്‍സിലിംഗ് സേവനങ്ങളും കുടുംബശ്രീയുടെ സഹകരണത്തോടെ നൽകി വരുന്നു അതിജീവനത്തിന് ഒരു കൈത്താങ്ങ് എന്ന പേരില്‍ ഹെല്‍പ്പ് ഡെസ്‌ക് എല്ലാ ക്യാമ്പിലും ക്രമീകരിച്ചിട്ടുണ്ട്. ഓരോ ഹെല്‍പ്പ് ഡെസ്‌കിലും കുടുംബശ്രീ മിഷന്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിലെ സ്റ്റാഫ്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍, ജി പി പി മാര്‍, എഫ് എന്‍ എച്ച് ഡബ്ലിയു ആര്‍ പി മാര്‍ എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്.
കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങള്‍, ചിത്രം വരയ്ക്കുന്നതിനുള്ള സാമഗ്രികള്‍ എന്നിവ നല്‍കി വിവിധ കളികളില്‍ ഏര്‍പ്പെടുന്നതിനുവേണ്ടി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ സഹായിക്കുന്നുണ്ട്. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വായിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ചെയ്യുന്നത്. അടിയന്തര സഹായം ആവശ്യമുള്ളവരെ കണ്ടെത്തി ഡോക്ടര്‍ സേവനം/ സൈക്കോളജിസ്റ്റ്/സൈക്യാട്രിസ്റ്റ് സേവനം നല്‍കിവരുന്നു.
ALSO READ: ‘വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കുചേരും’: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ആരംഭിച്ച വിവിധ ക്യാമ്പുകളില്‍ ഭക്ഷണം പാകം ചെയ്ത് അയല്‍ക്കൂട്ട അംഗങ്ങള്‍. കുടുംബശീസി.ഡി. എസുകളുടെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളില്‍ നിന്നും അയല്‍ക്കൂട്ടങ്ങള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. പാചകത്തിനും വിതരണത്തിനും സന്നദ്ധ സംഘടനകള്‍ക്കൊപ്പം ചേര്‍ന്നാണ് അയല്‍ക്കുട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മേപ്പാടി മൗണ്ട് താബോര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പാചകപുര പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് കുടുംബശ്രീ വനിതകളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here