പ്രീമിയം ഹോട്ടൽ രംഗത്തേക്ക് ചുവടുവച്ച് കുടുംബശ്രീ

കുടുംബശ്രീ പ്രീമിയം ഹോട്ടലുകളുടെ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. കഫേ കുടുംബശ്രീക്ക് കീഴിലാണ് സംസ്ഥാനത്തൊട്ടാകെ പ്രീമിയം കഫേകള്‍ ആരംഭിക്കുന്നത്. കുടുംബശ്രീ സംഘങ്ങളില്‍ ഇതിന്റെ ഭാഗമായി ജില്ലമിഷന്‍ വഴി താത്പര്യപത്രം ക്ഷണിച്ചു.

Also read:വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാലയിൽ അധ്യാപകന് സസ്പെൻഷൻ

കുടുംബശ്രീയുടെ പ്രീമിയം ഹോട്ടലുകളെ വേറിട്ട് നിര്‍ത്തുന്ന സവിശേഷതകള്‍ വൈവിധ്യമുള്ള വിഭവങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, പാഴ്‌സല്‍ സര്‍വീസ്, കാറ്ററിങ്, ഓണ്‍ലൈന്‍ സേവനം എന്നിവയായിരിക്കും. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, എറണാകുളം, കോഴിക്കോട്, ജില്ലകളിലാകും ആദ്യഘട്ട പ്രീമിയം കഫേകള്‍ തുറക്കുക.

Also read:പുതുവർഷത്തിൽ നിരവധി പുതിയ പാസഞ്ചർ കാറുകൾ; ആദ്യ നാല് മാസങ്ങളിൽ പുറത്തിറങ്ങാൻ സാധ്യതയുള്ളവ

ദേശീയ പാതകള്‍, വിനോദ സഞ്ചാര മേഖലകള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം. ഹോട്ടലുകള്‍ക്ക് പ്രത്യേകം ലോഗോയും ജീവനക്കാര്‍ക്ക് യൂണിഫോമും ഉണ്ടാകും. ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ജീവനക്കാര്‍ക്കുള്ള പരിശീലനം ഉടനെ തുടങ്ങും. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്ത് 2500 ഹോട്ടലുകളാണുള്ളത്. 10000 ലേറെ പേര്‍ ഇവിടങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News