കുടുംബശ്രീ സംസ്ഥാന സർഗോത്സവം അരങ്ങ് 2024ന് തുടക്കമായി

kudumbasree

കുടുംബശ്രീ സംസ്ഥാന സർഗോത്സവം അരങ്ങ് 2024ന് കാസർഗോഡ് പിലിക്കോട് തുടക്കമായി. നിയമസഭാ സ്പീക്കർ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. വർണ്ണാഭമായ ഘോഷയാത്രയോടെയായിരുന്നു കുടുംബശ്രീ സംസ്ഥാന സർഗോത്സവം അരങ്ങേ 2024ന് തുടക്കമായത്. കുടുംബശ്രീ ആർക്കും അവഗണിക്കാൻ കഴിയാത്ത സ്ത്രീശക്തിയാണ്. സ്ത്രീധന പീഡനത്തിനതിരെ ക്യാമ്പയിൻ കുടുംബശ്രീ ഏറ്റെടുക്കണമെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.

Also read:പുരോഹിതന്മാരുടെ ഇടയില്‍ ചില വിവരദോഷികളുണ്ടാകും, നമ്മളാരും പ്രളയം ആഗ്രഹിക്കുന്നില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി

എംഎൽഎമാരായ എം രാജഗോപലന്‍, ഇ. ചന്ദ്രശേഖരന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ഗവേര്‍ണിങ് ബോഡി അംഗവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി. പി ദിവ്യ തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും ആയി 95 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 3500 ഓളം പേരാണ് കുടുംബശ്രീ സർഗോത്സവത്തിൽ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News